• Logo

Allied Publications

Americas
സ​ഫേ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ന്യൂ​യോ​ർ​ക്ക്: സ​ഫേ​ൺ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് മീ​റ്റിം​ഗ് ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ.ഡോ. രാ​ജു വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബു ത​ര​ക​ൻ, ഫൈ​നാ​ൻ​സ് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഷെ​റി​ൻ എ​ബ്ര​ഹാം, എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗം ഐ​റി​ൻ ജോ​ർ​ജ്, ഫൈ​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ, ഹ​ന്ന ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഇ​ട​വ​കാം​ഗ​മാ​യ കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യം​ഗം മ​ത്താ​യി ചാ​ക്കോ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം സ​ജി എം. ​പോ​ത്ത​ൻ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളെ കു​റി​ച്ച് സം​സാ​രി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളെ കു​റി​ച്ച് കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ൾ സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ൽ ക്വ​യ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഫാ. ​രാ​ജു വ​ർ​ഗീ​സി​ന്‍റെ​യും മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി സൂ​സ​ൻ വ​ർ​ഗീ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം വ​ള​രെ​യ​ധി​കം അ​ഭി​ന​ന്ദി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

"ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി' എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി ""ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ് സ്ഥാ​പി​ക്കു​ക'' (കൊ​ലൊ​സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഷി​ബു ത​ര​ക​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ചു.

സ​മ്പ​ന്ന​മാ​യ ക്രി​സ്തീ​യ അ​നു​ഭ​വ​ത്തി​നാ​യും വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ക്വ​യ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നേ​ര​ത്തെ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ച് ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ സം​സാ​രി​ച്ചു. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ സു​വ​നീ​റി​ലേ​ക്കു​ള്ള സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ, പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ അ​യ​ച്ചു​ത​ര​ണ​മെ​ന്ന് അദ്ദേഹം അ​ഭ്യ​ർ​ഥി​ച്ചു.

റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളെ​പ്പ​റ്റി​യും കോ​ൺ​ഫ​റ​ൻ​സ് മെ​ഡി​ക്ക​ൽ ടീം ​അം​ഗം ഡോ. ​റി​ബേ​ക്ക പോ​ത്ത​ൻ സം​സാ​രി​ച്ചു. സ്‌​പോ​ൺ​സ​ർ​ഷി​പ്പ്, ര​ജി​സ്‌​ട്രേ​ഷ​ൻ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​ന്‌ പി​ന്തു​ണ ന​ൽ​കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി ഷെ​റി​ൻ എ​ബ്ര​ഹാം വി​ശ​ദീ​ക​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ ഇ​ട​വ​ക​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളെ കു​റി​ച്ച് ഐ​റി​ൻ ജോ​ർ​ജ് സം​സാ​രി​ച്ചു. ഹ​ന്ന ജേ​ക്ക​ബ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ലെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സി​ൽ ക​ണ്ടെ​ത്താ​നും പ​ഠി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​കാ​രി​യോ​ടൊ​പ്പം സെ​ക്ര​ട്ട​റി ജെ​റ​മി​യ ജ​യിം​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ജി​ത്ത് എ​ബ്ര​ഹാം എ​ന്നി​വ​ർ സു​വി​നീ​റി​നു​ള്ള സം​ഭാ​വ​ന കൈ​മാ​റി. ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് ആ​ദ്യ​ത്തെ സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കി.

സ​ജി എം. ​പോ​ത്ത​ൻ, ജോ​ർ​ജ് താ​മ​ര​വേ​ലി​ൽ, ബെ​ൻ ചെ​റി​യാ​ൻ, ലി​ജു പോ​ൾ, സാ​ജു ജോ​ർ​ജ്. എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ്, സ​ജി കെ ​പോ​ത്ത​ൻ, ജോ​ൺ വ​ർ​ഗീ​സ്, ജോ​ൺ ജേ​ക്ക​ബ്, ബെ​ന്നി കു​ര്യ​ൻ, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് എ​ന്നി​വ​രും ത​ങ്ങ​ളു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പ് കൈ​മാ​റി.

കൂ​ടാ​തെ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ധാ​രാ​ളം അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തും സു​വ​നീ​റി​ൽ പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും ന​ൽ​കി​യും ഉ​ദാ​ര​മാ​യി സ​ഹ​ക​രി​ച്ചു. ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (മു​ൻ മ​ല​ങ്ക​ര സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം) കി​ക്കോ​ഫി​ന് ചു​ക്കാ​ൻ പി​ടി​ച്ചു.

ഇ​ട​വ​ക സ​ന്ദ​ർ​ശ​നം വ​ൻ വി​ജ​യ​മാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. സ്‌​പോ​ൺ​സ​ർ​ഷി​പ്പ്, റ​ജി​സ്‌​ട്രേ​ഷ​ൻ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​ദാ​ര​മാ​യ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത വി​കാ​രി​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും ഫൊ​ട്ടോ​ഗ്രാ​ഫ​ർ ജ​സ്റ്റി​ൻ വ​ർ​ഗീ​സി​നോ​ടും നി​സ്സീ​മ​മാ​യ ക​ട​പ്പാ​ട് രേ​ഖ​പ്പെ​ടു​ത്തി.

Registration link: http://tinyurl.com/FYC2024

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516 439 9087).

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്