• Logo

Allied Publications

Middle East & Gulf
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Share
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന യു​എ​ഇ ത​ല യു​വ​ജ​നോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ ബീ​രാ​ൻ​കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ഐ.​വ​ർ​ഗീ​സ്, വ​നി​താ ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ചി​ത്ര ശ്രീ​വ​ത്സ​ൻ, ഷ​ൽ​മ സു​രേ​ഷ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ അ​രു​ൺ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ സ്വാ​ഗ​ത​വും ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ർ ന​ന്ദി​യും പ​റഞ്ഞു. യുഎഇയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​നൂ​റോ​ളം മ​ത്സ​രാ​ർ​ഥിക​ൾ മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യ് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച യു​വ​ജ​നോ​ത്സ​വം സ​മാ​പി​ക്കും.

സെന്‍റ​റി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ അഞ്ച് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചു​പ്പു​ടി, നാ​ടോ​ടി നൃ​ത്തം, ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ഉ​പ​ക​ര​ണ സം​ഗീ​തം, ച​ല​ച്ചി​ത്ര ഗാ​നം, നാ​ട​ന്‍ പാ​ട്ട്, പ്ര​ച്ഛ​ന്ന വേ​ഷം, മോ​ണോ ആ​ക്‌​ട് തു​ട​ങ്ങി 37 ഇ​ന​ങ്ങ​ളി​ലുള്ള മ​ത്സ​ര​ങ്ങ​ള്‍ അരങ്ങേറും.

ആ​റ് വ​യ​സിൽ താ​ഴെ​യു​ള്ള​വ​ർ, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ ജൂ​നി​യ​ർ, മു​തി​ർ​ന്ന​വ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടു​ന്ന ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ഒ​രു കു​ട്ടി​യെ "ബെ​സ്റ്റ് പ​ർ​ഫോ​ർ​മ​ർ ഓ​ഫ് ദി ​ഇ​യ​ർ' ആ​യി തി​ര​ഞ്ഞെ​ടു​ക്കും. നാ​ട്ടി​ൽ​നി​ന്നു​മെ​ത്തു​ന്ന ക​ലാ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യി​രി​ക്കും വി​ധി​ക​ർ​ത്താ​ക്ക​ൾ.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ