• Logo

Allied Publications

Middle East & Gulf
അഭയകേന്ദ്രത്തിലെ അശരണർക്ക് സഹായഹസ്തവുമായി നവയുഗം
Share
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ ഒ​ൻ​പ​താം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം വ​നി​ത​വേ​ദി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ദ​മാ​മി​ലെ വ​നി​താ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പും കു​ട്ടി​ക​ൾ​ക്കു​ള്ള ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.



ദ​മാം സ​ഫ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വ​നി​ത​ക​ൾ​ക്കൊ​പ്പം ഇ​രു​പ​ത്ത​ഞ്ചോ​ളം കു​ട്ടി​ക​ളും അ​ഭ​യ​കേ​ന്ദ്ര​ത്തി​ലു​ണ്ട്. പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ​ക്ട​ർ ആ​ഷി​ഖ്, ന​ഴ്സ് മ​ഞ്ജു അ​ബ്ര​ഹാം, ഹ​മീ​ദ് വ​ട​ക​ര, അ​മീ​ർ അ​ലി എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​ർ സ്വ​രൂ​പി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ, ബേ​ബി​ഫു​ഡ്, ഡ​യ​പ്പ​റു​ക​ൾ, വ​നി​ത​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ, മ​റ്റു അ​ത്യാ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.



ന​വ​യു​ഗം വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ര​ഞ്ജി​ത പ്ര​വീ​ൺ, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​രു​ൺ ചാ​ത്ത​ന്നൂ​ർ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ, നി​സ്‌​സാം കൊ​ല്ലം, ന​ഹാ​സ്, മീ​നു അ​രു​ൺ, അ​മീ​ന റി​യാ​സ്, മി​നി ഷാ​ജി, ഷം​ന ന​ഹാ​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.



ന​വ​യു​ഗ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​നി​ത അ​ഭ​യ​കേ​ന്ദ്ര അ​ധി​കൃ​ത​ർ ന​ന്ദി അ​റി​യി​ച്ചു. ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യാ​യി​രു​ന്നു ദ​മാം വ​നി​താ അ​ഭ​യ​കേ​ന്ദ്രം. 2015 ജ​നു​വ​രി 26നാ​ണ് കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യി സ​ഫി​യ അ​ജി​ത്ത് മ​ര​ണ​മ​ട​ഞ്ഞ​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ