• Logo

Allied Publications

Middle East & Gulf
മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് യു​എ​ഇ​യി​ൽ ആ​ദ​രം
Share
ദു​ബാ​യി: പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് യു​എ​ഇ​യി​ലെ ച​ങ്ങ​നാ​ശേ​രി പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് സ്വീ​ക​ര​ണം ന​ൽ​കി.

അ​ജ​മാ​ൻ റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ 50 ഗാ​യ​ക​ർ ചേ​ർ​ന്ന് മം​ഗ​ള​ഗാ​നം ആ​ല​പി​ച്ചു.

എ​ട​ത്വ മ​രി​യാ​പു​രം സ്വ​ദേ​ശി ടോ​ജോ​മോ​ൻ ജോ​സ​ഫ് ര​ച​ന​യും കൈ​ന​ക​രി സ്വ​ദേ​ശി വി​ൻ​സ​ൺ ക​ണി​ച്ചേ​രി​ൽ സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച മം​ഗ​ള​ഗാ​നം അ​നീ​ഷ് പു​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഗാ​നം മം​ഗ​ള​പ​ത്ര​മാ​യി ആ​ർ​ച്ച്ബി​ഷ​പ്പി​ന് സ​മ​ർ​പ്പി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ൽ​കി​യ പ്ര​ഥ​മ പു​ര​സ്കാ​ര​ത്തി​ന് ജോ​ർ​ജ് തോ​മ​സ് മീ​ന​ത്തേ​ക്കോ​ണി​ൽ ഫു​ജൈ​റ, ബി​ജു മാ​ത്യു മ​ട്ടാ​ഞ്ചേ​രി അ​ബു​ദാ​ബി എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​തു​ല്യ പ്ര​തി​ഭ അ​വാ​ർ​ഡി​ന് ജോ ​കാ​വാ​ലം ഷാ​ർ​ജ അ​ർ​ഹ​നാ​യി. സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും വി​വി​ധ ത​ല​ങ്ങ​ളി​ൽ സു​സ്ത്യ​ർ​ഹ​മാ​യി സേ​വ​നം ന​ൽ​കു​ന്ന​വ​രെ ആ​ദ​രി​ച്ചു. മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ച​ങ്ങ​നാ​ശേ​രി പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഇ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു മാ​ത്യു മ​ട്ടാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ർ​ജ് മീ​ന​ത്തേ​ക്കോ​ണി​ൽ സ്വാ​ഗ​ത​വും തോ​മ​സ് പ​റ​മ്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ബി​നു ജോ​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​ജി​ജോ മാ​റാ​ട്ടു​കു​ളം, ജോ ​കാ​വാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തോ​മ​സ് ജോ​ൺ മാ​പ്പി​ള​ശേ​രി, ജോ​ണി കോ​ച്ചേ​രി, ബി​ജു ഡോ​മി​നി​ക്, ജോ​സ​ഫ് ക​ളം, ജോ​സ് ജോ​സ​ഫ്, ബി​നോ ജേ​ക്ക​ബ്, ജെ​മി സെ​ബാ​ൻ, ഷി​ജ​ൻ വ​ല്യാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ