• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോം; സ്ത്രീ​ക​ൾ പ​ർ​ദ്ദ അ​ല്ലെ​ങ്കി​ൽ പാ​ന്‍റ് ധ​രി​ക്ക​ണം
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തി. ഏ​പ്രി​ൽ 27 മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​രു​ഷ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ യൂ​ണി​ഫോം സൗ​ദി ദേ​ശീ​യ വ​സ്ത്ര​മാ​യ തോ​ബാ​ണ്, കൂ​ടെ ഷൂ​വും നി​ർ​ബ​ന്ധം.

ത​ല​യി​ൽ ശ​മാ​ഗ്/​ഗ​ത്റ എ​ന്നി​വ ധ​രി​ക്കാം. അ​തി​ല്ലെ​ങ്കി​ൽ തൊ​പ്പി ധ​രി​ക്ക​ണം. തൊ​പ്പി​യു​ടെ നി​റം ക​റു​ത്ത​താ​ക​ണം. ദേ​ശീ​യ വ​സ്ത്ര​മ​ല്ലെ​ങ്കി​ൽ ക​റു​ത്ത പാ​ന്‍റും ബെ​ൽ​റ്റും ഷൂ​വും നീ​ള​ൻ കൈ​യു​ള്ള നീ​ല ഷ​ർ​ട്ടു​മാ​ണ് യൂ​ണി​ഫോം.

സ്ത്രീ​ക​ൾ​ക്കു​ള്ള യൂ​ണി​ഫോം പ​ർ​ദ്ദ (അ​ബാ​യ)​യും ഷൂ​വു​മാ​ണ്. ശി​രോ​വ​സ്ത്ര​മോ തൊ​പ്പി​യോ ധ​രി​ക്കാം. തൊ​പ്പി ക​റു​ത്ത​താ​യി​രി​ക്കം. പ​ർ​ദ്ദ ധ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ക​റു​ത്ത നീ​ള​മു​ള്ള പാ​ന്‍റും ക​റു​ത്ത ബെ​ൽ​റ്റും ഷൂ​വും നീ​ള​ൻ കൈ​യു​ള്ള നീ​ല ഷ​ർ​ട്ടും ധ​രി​ക്ക​ണം.

കൂ​ടാ​തെ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും എം​ബ്ല​വും ഡ്രൈ​വ​റു​ടെ പേ​രും ഫോ​ട്ടോ​യും പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പു​രു​ഷ, സ്ത്രീ ​ഡ്രൈ​വ​ർ​മാ​ർ ധ​രി​ക്ക​ണം. ജ​ന​റ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യാ​ണ് യൂ​ണി​ഫോ​മി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

പ്ര​ത്യേ​ക ആ​വ​ശ്യ​ത്തി​നാ​യു​ള്ള ബ​സു​ക​ൾ, വാ​ട​ക ബ​സു​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ, അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് ബ​സു​ക​ൾ എ​ന്നി​വ​യി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​യ​മം ബാ​ധ​ക​മാ​ണ്. ബ​സ് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ക​ത​യെ​ന്ന നി​ല​യി​ലാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ