• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് നാ​യ​ര്‍ സ​ര്‍വീസ്​ സൊ​സൈ​റ്റി​യു​ടെ പ്ര​ഥ​മ മ​ന്നം പു​ര​സ്കാ​രം സ്വന്തമാക്കി എം.​എ യൂ​സ​ഫ​ലി
Share
കു​വൈ​റ്റ് സി​റ്റി: ഭാ​ര​ത് കേ​സ​രി മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റ പേ​രീ​ല്‍ നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി കു​വൈ​റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ഥ​മ മ​ന്നം പു​ര​സ്കാ​രം പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ യൂ​സ​ഫ​ലി​ക്ക് ന​ല്‍​കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ​വ​ര്‍​ക്കാ​യി എ​ന്‍​എ​സ്എ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന പു​ര​സ്കാ​ര​മാ​ണ് ഭാ​ര​ത കേ​സ​രി മ​ന്നം പു​ര​സ്കാ​രം. 147ാമ​ത് മ​ന്നം ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് കു​വൈ​റ്റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​ര​സ്കാ​രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

സാ​ല്‍​വ പാം​സ് ബീ​ച്ച് ഹോ​ട്ട​ലി​ലെ ന​സീ​മ ഹാ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ചാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ക. മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ണ്‍ ഐ​എ​എ​സാ​ണ് മു​ഖ്യാ​തി​ഥി. എ​ന്‍​എ​സ്എ​സ് കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി കെ.​പി.​വി​ജ​യ​കു​മാ​ര്‍, അ​ഡ്വ​വൈ​സ​റി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ബൈ​ജു പി​ള്ള, സ​ജി​ത് സി.​നാ​യ​ര്‍, ഓ​മ​ന​കു​ട്ട​ന്‍ നൂ​റ​നാ​ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.



കു​വൈ​റ്റി​ലെ വ്യ​വ​സാ​യി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ‍പ​ത്താം ത​ര​ത്തി​ലും പ​ന്ത്ര​ണ്ടാം ത​ര​ത്തി​ലും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​ന്നം എ​ഡു​ജേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.

നി​ര്‍​ദ​ന​ര്‍​ക്ക് വീ​ടു​ക​ള്‍ വ​ച്ചു ന​ല്‍​കാ​നു​ള്ള എ​ന്‍​എ​സ്എ​സ് കു​വൈ​റ്റി​ന്‍റെ മ​ന്നം ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ ന​ട​ക്കും. മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​മു​ള്ള നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്ക് ഈ ​വ​ര്‍​ഷം പ​ത്ത് സ്നേ​ഹ​വീ​ടു​ക​ള്‍ നി​ർ​മി​ച്ചു ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് മ​ന്നം ഭ​വ​ന​പ​ദ്ധ​തി.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പി.​നാ​യ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ൻ. കാ​ർ​ത്തി​ക് നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ര്‍ ശ്യാം ​ജി. നാ​യ​ർ, വ​നി​താ സ​മാ​ജം ക​ണ്‍​വീ​ന​ര്‍ ദീ​പ്തി പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ