• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ബാ​പ്സ് ഹി​ന്ദു മ​ന്ദി​ർ ഉ​ദ്ഘാ​ട​നം; മു​ഖ്യ പു​രോ​ഹി​ത​ൻ മ​ഹ​ന്ത് സ്വാ​മി മ​ഹാ​രാ​ജി​ന് വ​ര​വേ​ൽ​പ്പ്
Share
അ​ബു​ദാ​ബി: മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ ഹി​ന്ദു ശി​ലാ​ക്ഷേ​ത്ര​മാ​യ അ​ബു​ദാ​ബി ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ന്‍റെ സ​മ​ർ​പ്പ​ണ ച​ട​ങ്ങി​നാ​യി യു​എ​ഇ​യി​ലെ​ത്തി​യ മു​ഖ്യ പു​രോ​ഹി​ത​നും ആ​ഗോ​ള ഹി​ന്ദു ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യ സ്വാ​മി മ​ഹ​ന്ത് മ​ഹാ​രാ​ജി​ന് യു​എ​ഇ​ഭ​ര​ണ​കൂ​ടം അ​ബു​ദാ​ബി​യി​ൽ പ്രൗ​ഢ​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഗു​ജ​റാ​ത്തി​ൽ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ അ​ബു​ദാ​ബി അ​ൽ ബ​ത്തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സ്വാ​മി മ​ഹാ​രാ​ജി​നെ യു​എ​ഇ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ, അ​ബു​ദാ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി, ഗ​വ​ണ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ബു​ദാ​ബി ബാ​പ്സ് ക്ഷേ​ത്ര​മേ​ധാ​വി സ്വാ​മി ബ്ര​ഹ്മ​വി​ഹാ​രി​ദാ​സ്, ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

യു​എ​ഇ​യു​ടെ പ​ര​മ്പ​രാ​ഗ​ത വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും നൃ​ത്ത​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം. ഈ ​മാ​സം 14ന് ​ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നി​ർ​വ​ഹി​ക്കും.

അ​ബു​ദാ​ബി ദു​ബാ​യി ഹൈ​വെ​യി​ൽ നി​ന്ന് മാ​റി അ​ബു മു​റൈ​ഖ​യി​ലാ​ണ് അ​ബു​ദാ​ബി സ​ർ​ക്കാ​ർ ന​ൽ​കി​യ 27 ഏ​ക്ക​ർ സ്ഥ​ല​ത്ത് ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ