• Logo

Allied Publications

Americas
കാ​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ണാ​താ​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ണ്ടെ​ത്തി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ണാ​താ​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സൈ​നി​ക​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

സൈ​നി​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് യു​എ​സ് മ​റൈ​ൻ കോ​ർ​പ്സ് അ​റി​യി​ച്ചു. നെ​വാ​ഡ​യി​ലെ ക്രീ​ച്ച് എ​യ​ർ​ഫോ​ഴ്സ് ബേ​സി​ൽ നി​ന്ന് തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ മ​റൈ​ൻ കോ​ർ​പ്സ് എ​യ​ർ സ്റ്റേ​ഷ​നാ​യ മി​റാ​മ​റി​ലേ​ക്ക് പോ​യ സി​എ​ച്ച്53​ഇ സൂ​പ്പ​ർ സ്റ്റാ​ലി​യ​ൻ ഹെ​ലി​കോ​പ്റ്റ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​ത്.

അ​ഞ്ച് സൈ​നി​ക​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ പൈ​ൻ വാ​ലി​യി​ൽ നി​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ക​ണ്ടെ​ത്തി​യ​ത്.

ഹെ​ലി​കോ​പ്റ്റ​റി​നൊ​പ്പം ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളെ കു​റി​ച്ച് മ​റൈ​ൻ കോ​ർ​പ്സ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി യു​എ​സ് സൈ​നി​ക വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ജ​പ്പാ​ൻ തീ​ര​ത്ത് വി22 ​ഓ​സ്പ്രേ ടി​ൽ​റ്റ്​റോ​ട്ട​ർ വി​മാ​നം ത​ക​ർ​ന്ന് എ​ട്ട് വ്യോ​മ​സേ​നാം​ഗ​ങ്ങ​ൾ മ​രി​ച്ചി​രു​ന്നു.

ന​വം​ബ​റി​ൽ ത​ന്നെ, പ​രി​ശീ​ല​ന​ത്തി​നി​ടെ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് അ​ഞ്ച് സൈ​നി​ക​ർ മ​രി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ൽ ന​ട​ന്ന മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ മൂ​ന്ന് നാ​വി​ക​ർ മ​രി​ച്ചു.

ഏ​പ്രി​ലി​ൽ അ​ലാ​സ്ക​യി​ലെ ഒ​രു വി​ദൂ​ര പ്ര​ദേ​ശ​ത്ത് പ​രി​ശീ​ല​ന ദൗ​ത്യം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്