• Logo

Allied Publications

Middle East & Gulf
ക​ലാ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച് ഇ​സ്‌​ലാ​ഹി​യ മ​ദ്രസ
Share
ദ​മാം: സി​ഐ​ഇ​ആ​ർ മ​ല​യാ​ളം സി​ല​ബ​സ് പ്ര​കാ​രം സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ ദ​മാ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്‌​ലാ​ഹി​യ മ​ദ്രസ "സ​ർ​ഗ​ശ​ല​ഭം 2024' എ​ന്ന പേ​രി​ൽ ക​ലാ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ദ​മാം പ്ര​സി​ഡ​ന്‍റ് വ​ഹീ​ദു​ദ്ധീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ർ​ഗ​മേ​ള​ക​ള്‍ തു​ട​ർ​ക്കാ​ല​ങ്ങ​ളി​ലും ന​ട​ത്തേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത അ​ദ്ദേ​ഹം സ​ദ​സി​നെ ഓ​ര്‍​മ​പ്പെ​ടു​ത്തി. മ​ദ്രസ ക​ൺ​വീ​ന​ർ അ​ന​സ് അ​ബ്ദു​സ​മ​ദ് സ്വാ​ഗ​ത​വും ന​സ്റു​ല്ല കൊ​ല്ലം അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു.

ക​ലാ​കാ​യി​ക സ​ര്‍​ഗ ശേ​ഷി​ക​ള്‍ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ളാ​ണെ​ന്നും അ​വ പ​രി​പോ​ഷി​പ്പി​ച്ച് സ​മൂ​ഹ ന​ന്മ​യ്ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ന​ന്മ​യു​ടെ വെ​ളി​ച്ച​ത്തി​ല്‍ വ​ഴി ന​ട​ക്കാ​ന്‍ പു​തു​ത​ല​മു​റ​യെ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് ഇ​ത്ത​രം വേ​ദി​ക​ളെ​ന്ന് അ​ദ്ദേ​ഹം സ്വാ​ഗ​ത​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

ഖു​റാ​ൻ പാ​രാ​യ​ണം, മാ​പ്പി​ള പാ​ട്ട്, ഇ​സ്‌​ലാ​മി​ക ഗാ​നം, ഹി​ഫ്ള്, അ​ദ്കാ​ർ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ള്‍ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെയും ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ദ​ഫ് മു​ട്ട്, ഗാ​ന ശി​ൽ​പം, നാ​ട​കം തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

സൈ​ന​ബ ഉ​മ്മ​ർ, ഷാ​ഹി​ന അ​ഷ്ക​ർ, ഷാ​ഹി​ദ സ്വാ​ദി​ക്, സ​മീ​റ റ​ഫീ​ഖ്, നൂ​റാ ഹു​സൈ​ൻ, മു​ഹ്സി​ന മു​സ​മ്മി​ൽ, ന​സ്‌​ല അ​സീ​സ്, ഹ​ലീ​മ, മു​ജീ​ബു​റ​ഹ്മാ​ൻ കു​ഴി​പ്പു​റം, ഇ​ഖ്ബാ​ൽ സു​ല്ല​മി ചെ​റു​വാ​ടി എ​ന്നി​വ​ര്‍ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷ​ബീ​ർ ചി​റ​മ്മ​ൽ, ഷാ​ജി കാ​രു​വാ​റ്റ, നൗ​ഷാ​ദ് കൊ​ല്ലം, അ​ൻ​ഷാ​ദ് കാ​വി​ൽ, ഷി​യാ​സ് മീ​മ്പ​റ്റ, നൗ​ഷാ​ദ് കോ​ഴി​ക്കോ​ട്, സു​നീ​ർ നെ​ല്ലാ​യ, അ​ഷ്റ​ഫ് ക​ട​ലു​ണ്ടി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ള്‍ നി​യ​ന്ത്രി​ച്ചു.

കു​ഞ്ഞു​ങ്ങ​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ന​വോ​ന്മേ​ഷ​മാ​ണ് ഇ​ത്ത​രം സം​ഗ​മ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് ന​ന്ദി പ്ര​സം​ഗ​ത്തി​ല്‍ ജ​മാ​ൽ കൈ​പ്പ​മം​ഗ​ലം പ​റ​ഞ്ഞു.

യൂ​സു​ഫ് കൊ​ടി​ഞ്ഞി, ബി​ജു ബ​ക്ക​ര്‍, സ​മീ​ര്‍ പി.​എ​ച്ച് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.