• Logo

Allied Publications

Middle East & Gulf
"സ്വ​പ്‌​ന സാ​രം​ഗി' പു​സ്ത​ക പ്ര​കാ​ശ​നം ശ​നി​യാ​ഴ്ച
Share
തി​രു​വ​ല്ല: പ്ര​ശ​സ്ത എ​ഴു​ത്തു​ക്കാ​രി മി​ല്ലി ഫി​ലി​പ്പി​ന്‍റെ "സ്വ​പ്‌​ന സാ​രം​ഗി' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല​യി​ലു​ള്ള കാ​സ്റ്റി​ൽ ബ്രൂ​ക്കി​ൽ വ​ച്ച് ന​ട​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, മോ​ൻ​സ് ജോ​സ​ഫ്, എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ്, സാ​ഹി​ത്യ​കാ​ര​ൻ കെ. ​സു​ദ​ർ​ശ​ന​ൻ (സ​ർ​ക്കാ​ർ മു​ൻ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി), പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ലൈ​ഫ് പ​ബ്ലി​ക്കേ​ഷ​ൻ​സ് ആ​ണ് സ്വ​പ്‌​ന സാ​രം​ഗി എ​ന്ന ക​ഥ​ക​ളും ക​വി​ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. അ​വ​താ​രി​ക എ​ഴു​തി​യ​ത് കെ. ​സു​ദ​ർ​ശ​ന​ൻ ആ​ണ്.

അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി‌​യാ​ണ് മി​ല്ലി ഫി​ലി​പ്പ്. അ​വ​താ​ര​ക, സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക, മ​ത​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് മി​ല്ലി.



അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മി​ല്ലി, കെ​മി​സ്ട്രി​യി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ ബി​രു​ദ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

നി​ല​വി​ൽ ചി​ൽ​ഡ്ര​ൻ​സ് ഫോ​ർ നീ​ഡി​ക്ക് വേ​ണ്ടി സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ഡ്യൂ​ക്കേ​റ്റ​റാ​യി സേ​വ​നം ചെ​യ്യു​ന്നു. ഭ​ർ​ത്താ​വ് ഫി​ലി​പ്പ് ജോ​ണി​നൊ​പ്പം ഫി​ലാ​ഡ​ൽ​ഫി​യ​യി​ലാ​ണ് താ​മ​സം.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ