• Logo

Allied Publications

Americas
ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ വെ​സ്റ്റ് സെ​യ്വി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ
Share
ന്യൂ​യോ​ർ​ക്ക് : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ് മേ​രീ​സ് വെ​സ്റ്റ് സെ​യ്വി​ൽ ഇ​ട​വ​ക​യി​ൽ ഫെ​ബ്രു​വ​രി 4 ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ഭ​ദ്രാ​സ​നം ന​ട​ത്തു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സ് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ഉ​ള്ള വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ ഉ​ണ​ർ​വും കൂ​ട്ടാ​യ്മ​യും പ​ക​ർ​ന്നു ന​ൽ​കു​ന്ന സു​പ്ര​ധാ​ന​മാ​യ വേ​ദി​യാ​ണ്. ഫെ​ബ്രു​വ​രി നാ​ലി​ന് ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ചെ​റി​യാ​ൻ പെ​രു​മാ​ൾ (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ഐ​റി​ൻ ജോ​ർ​ജ്, പ്രേം​സി ജോ​ൺ, റോ​ണ വ​റു​ഗീ​സ്, ലി​സ് പോ​ത്ത​ൻ (ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു സ​ന്ദ​ർ​ശി​ച്ച​ത്.

റ​വ.​ഡോ.​റെ​നീ​ഷ് ഗീ​വ​ർ​ഗീ​സ് എ​ബ്ര​ഹാം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്ക് ഓ​ഫ് മീ​റ്റിം​ഗ് ന​ട​ന്നു. ജോ​ർ​ജ് തോ​മ​സ് (സെ​ക്ര​ട്ട​റി) സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ ന​ല്ല ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ച അ​ദ്ദേ​ഹം എ​ല്ലാ​വ​രേ​യും പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ സ​മ്മേ​ള​ന​ത്തി​ൻ്റെ വേ​ദി, പ്ര​മേ​യം, സ്ഥ​ലം, നേ​താ​ക്ക​ൾ തു​ട​ങ്ങി പൊ​തു​വി​വ​ര​ങ്ങ​ൾ ന​ൽ​കി. ലി​സ് പോ​ത്ത​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ്രേം​സി ജോ​ൺ പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൻ്റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ഫി​ളി​നെ കു​റി​ച്ചും പ്രേം​സി ജോ​ൺ സം​സാ​രി​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും റോ​ണ വ​ർ​ഗീ​സ് സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള അ​വ​സ​രം ഐ​റി​ൻ ജോ​ർ​ജ് വി​ശ​ദീ​ക​രി​ച്ചു. ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സു​വ​നീ​റി​നു​ള്ള സം​ഭാ​വ​ന സെ​ക്ര​ട്ട​റി കൈ​മാ​റി.

ജോ​ർ​ജ്ജ് തോ​മ​സ്, ഡോ. ​ബി​ലു മാ​ത്യു, അ​ജോ​യ് ജോ​ർ​ജ് എ​ന്നി​വ​ർ ഗോ​ൾ​ഡ് ലെ​വ​ൽ സ്പോ​ൺ​സ​ർ​മാ​രാ​യി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ബേ​ബി മാ​ത്യു, എ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ, ഷാ​ജി പൂ​വ​ത്തൂ​ർ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തും സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യും പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് സം​ഘാ​ട​ക​ർ​ക്ക് ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​ത്മാ​ർ​ഥ​മാ​യ പ്രാ​ർ​ഥ​ന​യ്ക്കും പി​ന്തു​ണ​യ്ക്കും വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ചെ​റി​യാ​ൻ പെ​രു​മാ​ൾ ന​ന്ദി പ​റ​ഞ്ഞു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087).

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്