• Logo

Allied Publications

Americas
നേ​തൃ​സം​ഗ​മ​വും കെ​സ്റ്റ​ർ ന്യൂ​യോ​ർ​ക്ക് ലൈ​വ് ക​ൺ​സെ​ർ​ട് സ്നേ​ഹ​സ്പ​ർ​ശ വി​ത​ര​ണ​വും ന​ട​ത്തി
Share
ന്യൂ​യോ​ർ​ക്ക്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​നും ഏ​ദ​ൻ ട്ര​സ്റ്റ് ഹോം​സും ചേ​ർ​ന്ന് നേ​തൃ​സം​ഗ​മ​വും കെ​സ്റ്റ​ർ ന്യൂ​യോ​ർ​ക്ക് ലൈ​വ് ക​ൺ​സെ​ർ​ട് സ്നേ​ഹ​സ്പ​ർ​ശ വി​ത​ര​ണ​വും കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​ച്ച് ന​ട​ത്തി.

യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ൽ ന​ട​ത്തി​യ കെ​സ്റ്റ​ർ ലൈ​വ് ക​ൺ​സെ​ർ​ട്ടി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം നി​ര​വ​ധി നി​ർ​ധ​ന​രാ​യ​വ​ർ​ക്കും നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യും കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഏ​ദ​ൻ ട്ര​സ്റ്റ് ഹോം​സി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്തു.

ഏ​ദ​ൻ ട്ര​സ്റ്റ് ഹോം​സ് പ്ര​സി​ഡ​ന്‍റ് മ​ത്താ​യി ഉ​ണ്ണൂ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി എം​പി​യും ഏ​ദ​ൻ ട്ര​സ്റ്റ് ഹോം​സി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ കൊ​ടി​കു​ന്നി​ൽ സു​രേ​ഷാ​യി​രു​ന്നു. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ് സു​നി​ലി​നെ സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ആ​ദ​രി​ക്കു​ക​യും ചെ​യ്തു.



ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭാ​വ​ത്തി​ൽ ത​ന്‍റെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​വ് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ ത​ങ്ക​ച്ച​നും ഫൊ​ക്കാ​ന വു​മ​ൺ​സ് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് മി​ല്ലി ഫി​ലി​പ്പും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ധ​ന​സ​ഹാ​യ വി​ത​ര​ണം ചെ​യ്ത​തോ​ടൊ​പ്പം ഇ​നി​യും അ​ന​വ​ധി ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ സ​ഹാ​യി​ക്ക​ട്ടെ എ​ന്ന് ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. ജ്യോ​തി പ​റ​ഞ്ഞു. സ​ന്തോ​ഷ​ത്തോ​ടെ മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യ്ക്കു വേ​ണ്ടി ചി​ല​വി​ടാ​ൻ ന​മ്മ​ൾ ത‌​യാ​റാ​ക​ണ​മെ​ന്ന് ഡോ. ​എം. എ​സ്. സു​നി​ൽ പ​റ​ഞ്ഞു.



എ​ൽ. ത​ങ്ക​ച്ച​ൻ (ഏ​ദ​ൻ​സ് സെ​ക്ര​ട്ട​റി) എം​സി​യാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര (ഫൊ​ക്കാ​ന ട്രെ​ഷ​റ​ർ) സ്വാ​ഗ​ത പ്ര​സം​ഗ​വും വി. ​എ​ൽ. ജോ​ർ​ജു​കു​ട്ടി (ഏ​ദ​ൻ​സ് ര​ക്ഷാ​ധി​കാ​രി), സ​ജി തോ​മ​സ് കൊ​ട്ടാ​ര​ക്ക​ര (യു​വ​സാ​ര​ഥി പ്ര​സി​ഡ​ന്‍റ്), മി​ല്ലി ഫി​ലി​പ്പ് (ഫൊ​ക്കാ​ന), ജോ​ൺ​സ​ൻ ത​ങ്ക​ച്ച​ൻ (ഫൊ​ക്കാ​ന), റെ​ജി​മോ​ൻ വ​ർ​ഗീ​സ് (ഏ​ദെ​ൻ ട്രെ​ഷ​റ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കെ​സ്റ്റ​ർ ലൈ​വ് ഇ​ൻ ന്യൂ​യോ​ർ​ക്ക് ക​ൺ​സേ​ർ​ട്ടി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ വി​ത​ര​ണ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചവര്ക്കർ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ജി തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര (സെ​ക്ര​ട്ട​റി), ഡോ​ൺ തോ​മ​സ് (ട്ര​ഷ​റ​ർ), വി​ൻ​സ്‌​മോ​ൻ തോ​മ​സ് (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ) ന​ന്ദി അ​റി​യി​ച്ചു. കെ.​എ​ൽ. തോ​മ​സി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടും ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടും കൂ​ടി കാ​ര്യ​പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ച്ചു.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്