• Logo

Allied Publications

Americas
"ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ് ’ ലോ​ക ക്രി​സ്ത്യ​ന്‍ സി​നി​മ​യു​ടെ നെ​റു​ക​യി​ല്‍
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: 2023ലെ ​ഏ​റ്റ​വും മി​ക​ച്ച ക്രി​സ്ത്യ​ന്‍ സി​നി​മ​യ്ക്കു​ള്ള ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഷ്വ​ല്‍ മീ​ഡി​യ (ഐ​സി​വി​എം) ഗോ​ള്‍​ഡ​ന്‍ ക്രൗ​ണ്‍ അ​വാ​ര്‍​ഡ് "ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ്’​ക​രസ്ഥ​മാ​ക്കി. അ​മേ​രി​ക്ക​യി​ലെ ടെ​ന്നി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ ഷൈ​സ​ൺ പി. ​ഔ​സേ​ഫ്, നി​ർ​മാ​താ​വാ​യ സാ​ന്ദ്രാ ഡി​സൂ​സ റാ​ണാ എ​ന്നി​വ​ര്‍ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി.

ത​ന്‍റെ 21ാം വ​യ​സി​ല്‍ മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി ഒ​രു പ്ര​ദേ​ശ​ത്തെ പീ​ഡി​ത​ജ​ന​ത​യ്ക്കാ​യി ജീ​വി​തം ഹോ​മി​ച്ച വാ​ഴ്ത്ത​പ്പെ​ട്ട സി​സ്റ്റ​ര്‍ റാ​ണി​മ​രി​യ​യു​ടെ ത്യാ​ഗോ​ജ്വ​ല ജീ​വി​തം വി​വ​രി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. ഐ​സി​വി​എം ഗോ​ള്‍​ഡ​ന്‍ ക്രൗ​ണ്‍ അ​വാ​ര്‍​ഡ് ലോ​ക​ക്രി​സ്ത്യ​ന്‍ ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ലെ മി​ക​വി​ന്‍റെ പ്ര​തീ​ക​മാ​ണ്.

സി​നി​മ​യ്ക്ക് ഐ​സി​വി​എം 2023 ഗോ​ള്‍​ഡ​ന്‍ ക്രൗ​ണ്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ ത​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല, മു​ഖ​മി​ല്ലാ​ത്ത​വ​രു​ടെ മു​ഖം എ​ന്ന​തി​ന്‍റെ സാ​ര്‍​വ​ത്രി​ക ആ​ക​ര്‍​ഷ​ണം അ​ടി​വ​ര​യി​ടു​ക​കൂ​ടി​യാ​ണെ​ന്നും ഷൈ​സ​ണ്‍ പി. ​ഔ​സേ​ഫ് പ​റ​ഞ്ഞു.

എ​ഴു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ നൂ​റി​ലേ​റെ ക്രി​സ്തീ​യ ച​ല​ച്ചി​ത്ര ആ​വി​ഷ്കാ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് "ദ ​ഫേ​സ് ഓ​ഫ് ദ ​ഫേ​സ്‌​ലെ​സ്’ മി​ക​ച്ച അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ചി​ത്രം ലോ​ക​മെ​മ്പാ​ടും 50ല​ധി​കം അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ടു​ക​യും ഓ​സ്‌​ക​ര്‍ നോ​മി​നേ​ഷ​നു​ക​ള്‍​ക്ക് അ​ര്‍​ഹ​ത നേ​ടു​ക​യും ചെ​യ്തു.

95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.