• Logo

Allied Publications

Middle East & Gulf
നൃ​ത്ത സം​ഗീ​ത നി​ശ അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റി
Share
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ്രോ​ഗ്രാം നി​ന​വ് 2024 റൂ​വി​യി​ലെ അ​ൽഫ​ലാ​ജ് ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്നു. ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ത്തി​ലേ​റെ മ​ല​യാ​ളി​ക​ളാ​ണ് പ​രി​പാ​ടി​കാ​ണു​വാ​ൻ എ​ത്തി​ച്ചേ​ർ​ന്ന​ത്.

പ്ര​ശ​സ്ത സി​നി​മാതാ​ര​വും ന​ർ​ത്ത​കി​യു​മാ​യ ആ​ശാ ശ​ര​ത്തും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത പ​രി​പാ​ടി​യും വ​യ​ലി​ന്‍ ത​ന്ത്രി​ക​ളി​ലെ മാ​ന്ത്രി​ക ക​ലാ​കാ​ര​ൻ പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ശ​ബ​രി​ഷ് പ്ര​ഭാ​ക​റും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​നും അ​ര​ങ്ങേ​റി.

ശ​ബ​രീ​ഷ് വ​യ​ലി​നി​ൽ തീ​ർ​ത്ത ഈ​ണ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആ​ശാ ശ​ര​ത്തും പ്ര​ശ​സ്ത കോ​റി​യോ​ഗ്രാ​ഫ​ർ ബി​ജു ധ്വ​നി​ത​രം​ഗും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച നൃ​ത്തം കാ​ണി​ക​ൾ​ക്ക് വേ​റി​ട്ടൊ​ര​നു​ഭ​വ​മാ​യി.

വൈ​കു​ന്നേ​രം ഏഴിന് ആ​രം​ഭി​ച്ച ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ കേ​ര​ള വി​ഭാ​ഗം കോ. ​ക​ൺ​വീ​ന​ർ കെ.​വി. വി​ജ​യ​ൻ സ്വാ​ഗ​ത​വും കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ചെ​യ​ർ​മാ​ൻ ബാ​ബു രാ​ജേ​ന്ദ്ര​ൻ, എ​ൻ​ഹാ​ൻ​സ്മെന്‍റ് & ഫെ​സി​ലി​റ്റീ​സ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ജോ​ർ​ജ്, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ഡ​യ​റ​ക്റ്റ​ർ നി​ധീ​ഷ് കു​മാ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​കെ സു​നി​ൽ കു​മാ​ർ തു​ദ​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ര​ളാ വി​ഭാ​ഗം ട്ര​ഷ​റ​ർ അ​ബു​ജാ​ക്ഷ​ൻ ന​ന്ദി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ന​വം​ബ​റി​ൽ കേ​ര​ള വി​ഭാ​ഗം ന​ട​ത്തി​യ യു​വ​ജ​നോ​ത്സ​വ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. ശ​ബ​രി​ഷ് പ്ര​ഭാ​ക​റും ബി​ജു ധ്വ​നി​ത​രം​ഗും ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.