• Logo

Allied Publications

Americas
അ​രി​സോ​ണ​യെ യാ​ഗ​ശാ​ല​യാ​ക്കി കെഎ​ച്ച്എയുടെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല
Share
ഫീ​നി​ക്സ്: അ​രി​സോ​ണ​യെ യാ​ഗ​ശാ​ല​യാ​ക്കി കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് അ​രി​സോ​ണ​യു​ടെ (കെഎച്ച്എഎ) ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ആ​ഘോ​ഷം. ആ​ചാ​ര വി​ധി​പ്ര​കാ​രം വി​പു​ല​മാ​യ
ച​ട​ങ്ങു​ക​ളോ​ടെ കൊ​ണ്ടാ​ടി​യ ഈ ​പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ൽ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ സാ​ധ​ന​ക​ൾ അ​നു​ഷ്ഠി​ച്ച് അ​ഖി​ലാ​ണ്ഡേ​ശ്വ​രി​ക്കു മു​ന്നി​ൽ നി​വേ​ദ്യം അ​ര്‍​പ്പി​ച്ച് ആ​ത്മ​സ​മ​ർ​പ്പ​ണം ന​ട​ത്തി. പ്ര​വാ​സി​ക​ൾ​ക്ക് പു​റ​മെ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​വും പൊ​ങ്കാ​ല ച​ട​ങ്ങു​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്ന​ത് കൗ​തു​ക​മു​ള​വാ​ക്കു​ന്ന കാ​ഴ്ച​യാ​യി.



ഫെ​ബ്രു​വ​രി 24ന് ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ങ്ക​ണ​മാ​ണ് ഈ ​പൊ​ങ്കാ​ല ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ​ത്. അ​രി​സോ​ണ​യി​ൽ​നി​ന്നും അ​ടു​ത്തു​ള്ള സം​സ്ഥാ​ന​ത്തു നി​ന്നു​മാ​യി നി​ര​വ​ധി ഭ​ക്ത​ർ രാ​വി​ലെ മു​ത​ൽ ത​ന്നെ ക്ഷേ​ത്ര ന​ഗ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

രാ​വി​ലെ എട്ടിന് ശു​ദ്ധ​പു​ണ്യാ​ഹ​ത്തി​നു ശേ​ഷം ന​ട​ന്ന മ​ഹാ​ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ​ക്ക് ഔ​പ​ചാ​രി​ക​മാ​യി തു​ട​ക്ക​മാ​യി. പൊ​ങ്കാ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധ​മാ​യി വൃ​ക്ഷ​പൂ​ജ, നാ​ഗ​പൂ​ജ, ദേ​വി​പൂ​ജ, ഭ​ക്ത​ർ​ക്ക് പ​റ​യി​ടാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ക്ഷേ​ത്ര​ത്തി​ൽ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു.



രാ​വി​ലെ 9.30 തോ​ടു​കൂ​ടി ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​ല്‍ നി​ന്നു പ​ക​ർ​ന്ന ന​ൽ​കി​യ ദീ​പ​ത്തി​ൽ നി​ന്നും താ​ല​പ്പൊ​ലി​യു​ടെ​യും ചെ​ണ്ട​മേ​ള​ത്തിന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ മേ​ൽ​ശാ​ന്തി ശ്രീ ​ജാ​യ​ന്തേ​ശ്വ​ര​ൻ ഭ​ട്ട​ർ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ പ​ണ്ടാ​ര​അ​ടു​പ്പി​ൽ അ​ഗ്നി പ​ക​ർന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്കു​ള്ള വി​ളം​ബ​ര​മാ​യി.

ല​ളി​താ​സ​ഹ​സ്ര​നാ​മ​ത്തി​ന്‍റെ​യും, വാ​യ്കു​ര​വ​യു​ടെ​യും , മ​ന്ത്രോ​ച്ചാ​ര​ങ്ങ​ളാ​ലും മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ണ്ടാ​ര അ​ടു​പ്പി​ൽ അ​ഗ്നി​പ​ട​ർ​ത്തു​ന്ന കാ​ഴ്ച ഭ​ക്ത​മ​ന​സു​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി. പ​ണ്ടാ​ര അ​ടു​പ്പി​ൽ നി​ന്നും ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ വ​ലി​യ പ​ന്ത​ത്തി​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്തെ
അ​ടു​പ്പു​ക​ളി​ലേ​ക്കു അ​ഗ്നി പ​ട​ർ​ത്തി​യ​തോ​ടു​കൂ​ടി ഭ​ക്ത മ​ന​സി​നൊ​പ്പം ക്ഷേ​ത്ര പ​രി​സ​ര​വും അ​ഗ്നി​യെ ഏ​റ്റു​വാ​ങ്ങി.



പൊ​ങ്കാ​ല​യി​ൽ വെ​ള്ള ചോ​റ്, വെ​ള്ള​പാ​യ​സം, ശ​ർ​ക്ക​ര പാ​യ​സം, പാ​ൽ പാ​യ​സം, അ​വ​ല് പാ​യ​സം എ​ന്നി​വ​യാ​ണ് ഭ​ക്ത​ർ നി​വേ​ദ്യ​മാ​യി ത​യാ​റാ​ക്കി​യ​ത്. ഉ​ച്ചയ്​ക്ക് 12.30നു ​ഉ​ച്ച​പൂ​ജ​ക്കു ശേ​ഷം പൊ​ങ്കാ​ല നൈ​വേ​ദ്യ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ഭ​ക്ത​ർ​ക്കാ​യി വി​പു​ല​മാ​യ പൊ​ങ്കാ​ല സ​ദ്യ തൂ​ശ​നി​ല​യി​ലാ​ണ് വി​ള​മ്പി​യ​ത്.

പ്ര​വാ​സ​ജീ​വി​തം കാ​ര​ണം ആ​റ്റു​കാ​ല​യ്മ്മ​യ്ക്ക് മു​ന്നി​ലെ​ത്തി പൊ​ങ്കാ​ല​യി​ടാ​ൻ സാ​ധി​ക്കാ​തെ വി​ഷ​മം തീ​ർ​ത്ത സാ​യൂ​ജ്യ​ത്തോ​ടെ ഭ​ക്ത​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​യി. ഈ ​വ​ർ​ഷ​ത്തെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ​ക്ക് നീ​തു കി​ര​ൺ, കി​ര​ൺ മോ​ഹ​ൻ, ഡോ.​ഗി​രി​ജ മേ​നോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​