• Logo

Allied Publications

Americas
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി.

വി​കാ​രി ഫാ. ​വി. എം. ​ഷി​ബു​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം കോ​ൺ​ഫ​റ​ൻ​സി​ന് വേ​ണ്ടി ഒ​രു മീ​റ്റിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. റെ​നി ബി​ജു (ഇ​ട​വ​ക സെ​ക്ര​ട്ട​റി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

ദീ​പ്തി മാ​ത്യു (സു​വ​നീ​ർ എ​ഡി​റ്റ​ർ, മി​ല്ലി ഫി​ലി​പ്പ് (എ​ൻ്റ​ർ​ടൈ​ൻ​മെന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ), ലി​സ് പോ​ത്ത​ൻ & ഷീ​ല ജോ​സ​ഫ് (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം) എ​ന്നി​വ​രാ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ജോ​സ​ഫ് എ​ബ്ര​ഹാം (മു​ൻ സ​ഭ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം), ബീ​ന കോ​ശി (പാ​രി​ഷ് ട്ര​ഷ​റ​ർ), കോ​ര മാ​ണി & സ​ജി തോ​മ​സ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി പ്ര​തി​നി​ധി​ക​ൾ) എ​ന്നി​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉ​മ്മ​ൻ കാ​പ്പി​ൽ ത​ന്‍റെ ആ​മു​ഖ​ത്തി​ൽ ഫാ. ​വി. എം. ​ഷി​ബു​വും ഇ​ട​വ​ക​യി​ലെ മ​റ്റു നി​ര​വ​ധി ഇ​ട​വ​ക അം​ഗ​ങ്ങ​ളും ഭ​ദ്രാ​സ​ന​ത്തി​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന നേ​തൃ​ത്വ​ത്തെ​യും നി​സ്വാ​ർ​ത്ഥ സേ​വ​ന​ത്തെ​യും അ​നു​സ്മ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​സം​ഗ​ക​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ഉ​മ്മ​ൻ കാ​പ്പി​ൽ ന​ൽ​കി.

ദീ​പ്തി മാ​ത്യു ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ വി​ശ​ദീ​ക​രി​ച്ചു, കൂ​ടാ​തെ 21 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വ് നി​ര​ക്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ലേ​ക്ക് സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളും പ​ര​സ്യ​ങ്ങ​ളും ദീ​പ്തി മാ​ത്യു ക്ഷ​ണി​ച്ചു.

ലി​സ് പോ​ത്ത​ൻ സ്പോ​ൺ​സ​ർ​ഷി​പ്പ് ഓ​പ്ഷ​നു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ക​യും വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. എ​ന്‍റ​ർ​ടൈ​ൻ​മന്‍റ് നൈ​റ്റ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മി​ല്ലി ഫി​ലി​പ്പ് അ​ഭ്യ​ർ​ഥിച്ചു.

ഫാ. ​വി. എം. ​ഷി​ബു ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ സ​മ​ർ​പ്പി​ച്ചു, സ​മ്പ​ന്ന​മാ​യ അ​നു​ഭ​വ​ത്തി​നാ​യി എ​ല്ലാ​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നും ഫാ. ​ഷി​ബു അ​ഭ്യ​ർ​ഥിച്ചു. ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബീ​ന കോ​ശി (ട്ര​ഷ​റ​ർ) സു​വ​നീ​റി​നാ​യി സം​ഭാ​വ​ന സ​മ​ർ​പ്പി​ച്ചു.

ജോ​സ​ഫ് എ​ബ്ര​ഹാ​മും സാ​റാ​മ്മ ജോ​സ​ഫും ഗോ​ൾ​ഡ് ലെ​വ​ൽ സ്പോ​ൺ​സ​ർ​മാ​രാ​യി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ജി​നു & അ​ജ​യ് പീ​റ്റ​ർ, സു​നി​ത & ഡോ. ​സാ​ക് സ​ക്ക​റി​യ എ​ന്നി​വ​ർ ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ഡോ. ​ശോ​ഭ & കോ​ര മാ​ണി, ദ​യ & ജോ​ൺ കാ​പ്പി​ൽ, മേ​ഴ്സി & വി. ​വി. വ​ർ​ക്കി, എ. ​ഒ. എ​ബ്ര​ഹാം, ജി​നു പീ​റ്റ​ർ, മേ​ഴ്സി & ജോ​ൺ പാ​റ​ക്ക​ൽ, സൂ​സ​മ്മ കു​ര്യ​ൻ, റ​യ​ൻ കു​ര്യ​ൻ എ​ന്നി​വ​രും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

സു​വ​നീ​റി​ൽ വ്യ​ക്തി​ഗ​ത ആ​ശം​സ​ക​ൾ ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യും നി​ര​വ​ധി അം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ആ​ശം​സ​ക​ൾ ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യും ന​ൽ​കി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​വ​ർ:

ബി​ജു മാ​ണി, സ​ജി തോ​മ​സ്, രാ​ജു വ​ർ​ഗീ​സ്, ഡോ. ​ഡ​സ്റ്റി​ൻ പോ​ൾ, വി​നി​ത് മാ​ത്യു, ഷി​ജു പൂ​വ​ത്തൂ​ർ, ലീ ​ജോ​ർ​ജ്, പോ​ൾ മാ​രേ​ട്ട്, സാ​മു​വ​ൽ ഡാ​നി​യേ​ൽ, വി. ​എ​സ്. മാ​ത്യു, വി. ​എ​സ്. ജോ​ൺ, കു​രു​വി​ള കു​ര്യ​ൻ, റി​ജു ഗീ​വ​ർ​ഗീ​സ്, ജോ​ൺ വ​ർ​ഗീ​സ്, മാ​ത്യു ജോ​സ​ഫ്, ജോ​ൺ പാ​റ​ക്ക​ൽ, ബി​ജു ചാ​ക്കോ, മാ​ത്യു ജോ​ൺ,

എ. ​ഒ. എ​ബ്ര​ഹാം, സാ​ഷാ തോ​മ​സ്, ജെ​സ്‌​സി മ​ത്താ​യി, വി. ​സി. തോ​മ​സ്, ജ​യ നൈ​നാ​ൻ, ശോ​ഭ വ​ർ​ഗീ​സ്, ജി​ജി കോ​ശി, അ​രു​ൺ ഫി​ലി​പ്പ്, ആ​ഷേ​ർ ഐ​പ്പ്, ജി​മ്മി വ​ർ​ഗീ​സ്, മ​ത്താ​യി മാ​മ്മ​ൻ, മാ​ത്യു വ​ർ​ഗീ​സ്, സി​നി ജോ​ഷ്വ, ചെ​റി​യാ​ൻ കോ​ശി, ശ​ര​ത് മോ​സ​സ്, ലി​ജോ​യ് മാ​ത്യു, അ​ജോ​ഷ് ചെ​റി​യാ​ൻ, ഡോ. ​രാ​ജ​ൻ തോ​മ​സ്, കോ​ര മാ​ണി, വ​റു​ഗീ​സ് ഐ​സ​ക് , ബി​നു​മോ​ൻ പി. ​യോ​ഹ​ന്നാ​ൻ, മാ​ണി എ​ബ്ര​ഹാം, ജോ​ൺ കാ​പ്പി​ൽ, സ​ന്ദീ​പ് വ​ർ​ഗീ​സ്, സു​മോ​ദ് എ​ബ്ര​ഹാം.

വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​ത്മാ​ർ​ഥ​മാ​യ പ്രാ​ർ​ത്ഥ​ന​യ്ക്കും പി​ന്തു​ണ​ക്കും ഉ​മ്മ​ൻ കാ​പ്പി​ൽ ന​ന്ദി പ​റ​ഞ്ഞു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​