• Logo

Allied Publications

Americas
സൂ​പ്പ​ർ ചൊ​വ്വാ​ഴ്ച​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ഹേ​ലി
Share
ഡാ​ള​സ്‌: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​ന് ശ്ര​മി​ക്കു​ന്ന യു​എ​ൻ മു​ൻ അം​ബാ​സി​ഡ​ർ നി​ക്കി ഹേ​ലി​യു​ടെ അ​വ​സാ​ന​ത്തെ പ്ര​തീ​ക്ഷ ചൊ​വ്വാ​ഴ്ച (സൂ​പ്പ​ർ ടു​സ്‌​ഡേ) ന​ട​ക്കു​ന്ന 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​ക​ളാ​ണ്.

ഇ​ത് വ​രെ ന​ട​ന്ന പ്രൈ​മ​റി​ക​ളി​ലും കോ​ക്‌​സു​ക​ളി​ലും നി​ന്ന് അ​വ​ർ​ക്കു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് 24 ഡെ​ലി​ഗേ​റ്റു​ക​ളെ​യാ​ണ്. സ്ഥാ​നാ​ർ​ഥി​ത്വം ഏ​താ​ണ്ട് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് 244 പ്ര​തി​നി​ധി​ക​ളെ നേ​ടാ​ൻ ക​ഴി​ഞ്ഞു.

നോ​മി​നേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ വേ​ണ്ട​ത് 1215 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ ആ​ണ്. സൂ​പ്പ​ർ ടു​സ്‌​ഡേ​യി​ൽ ടെ​ക്സ​സും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ടെ​ക്‌​സ​സ് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ട്രം​പി​നെ പി​ന്താ​ങ്ങു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട് ട്രം​പി​ന്‍റെ ച​ങ്ങാ​തി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ആ​ബ​ട്ടി​നെ ട്രം​പ് ത​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. 2028ൽ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ആ​ബ​ട് മ​ത്സ​രി​ക്കു​മെ​ന്ന് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

മി​ഷി​ഗ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ ആ​കെ​യു​ള്ള 39 ഡെ​ലി​ഗേ​റ്റു​ക​ളെ​യും റി​പ്പ​ബ്ലി​ക്ക​ൻ ക​ൺ​വ​ൻ​ഷ​ൻ ട്രം​പി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. കാ​ര​ണം ഹേ​ലി​ക്കു ഡെ​ലി​ഗേ​റ്റ് നേ​ടാ​ൻ പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ന്‍റെ ടെ​ക്‌​സ​സ് പൊ​ളി​റ്റി​ക്സ് പോ​ർ​ജെ​ക്ട ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ൽ ട്രം​പി​ന് 80 ശ​ത​മാ​ന​വും ഹേ​ലി​ക്ക് 20 ശ​ത​മാ​ന​വും പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ഹേ​ലി ഈ ​സ​ർ​വേ ഫ​ലം ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​