• Logo

Allied Publications

Americas
ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​മാ ടീം യൂ​ണി​റ്റി ഭാ​ര​വാ​ഹി തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: 202426 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പി​ൽ ഹൂ​സ്റ്റ​ണി​ലെ ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​മ ​ടീം യൂ​ണി​റ്റി മു​ന്നേ​റു​ന്നു.

ബേ​ബി മ​ണ​ക്കു​ന്നേ​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) പ്ര​സി​ഡ​ന്‍റ്, ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ്, ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്, സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ്. ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ്, ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഹോം​സ് പ്ര​സി​ഡ​ന്‍റ്, ഹൂ​സ്റ്റ​ണി​ലെ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലെ അം​ഗം,

ഫോ​മാ​യു​ടെ തു​ട​ക്ക കാ​ലം മു​ത​ലു​ള്ള സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ, ഹി​ൽ​ട്ട​ൺ ഓ​ഫ് അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ഫോ​മാ​യു​ടെ 2008ലെ ​ആ​ദ്യ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.∙

ബൈ​ജു വ​ർ​ഗ്ഗീ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി

ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്സി​യു​ടെ (KNAJ) നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും, 20202022 വ​ർ​ഷ​ത്തെ ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്റി​ക് റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും 2022ൽ ​ന​ട​ന്ന കാ​ൻ​കൂ​നി​ലെ ഫോ​മാ ക​ൺ​​ൻ​വഷ​നി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ വ്യ​ക്തി​യാ​ണ്.



പാ​ല​ക്ക​ലോ​ടി ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി

ഫോ​മാ വെ​സ്റ്റേ​ൺ റീ​ജ​ന​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി മെ​മ്പ​ർ, കാ​ൻ​കൂ​ൺ ക​ൺ​വ​ൻ​ഷ​ൻ വെ​സ്റ്റേ​ൺ റീ​ജ​ന​ൻ കോ​ർ​ഡി​നേ​റ്റ​ർ, നി​ല​വി​ൽ ഫോ​മാ വെ​സ്റ്റേ​ൺ റീ​ജ​ണൽ ബി​സി​സ് ഫോ​റം ചെ​യ​ർ​മാ​ൻ തു​ട​ങ്ങി ഫോ​മാ​യു​ടെ പ്രാ​രം​ഭ​കാ​ലം മു​ത​ൽ അ​തി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന രീ​തി​യും മ​ന​സ്‌​സ​ലാ​ക്കി​യി​ട്ടു​ള്ള പ്ര​ഗ​ത്ഭ​നാ​യ സി​ജി​ൽ ജോ​ർ​ജ് പാ​ല​ക്ക​ലോ​ടി​യാ​ണ് യൂ​ണി​റ്റി ടീ​മി​ന്‍റെ ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി.

ഷാ​ലു പു​ന്നൂ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന യു​വ നേ​താ​വ് ഷാ​ലു പു​ന്നൂ​സ്. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ സു​പ​രി​ചി​ത​നും ഊ​ർ​ജ​സ്വ​ല​നു​മാ​യ നേ​താ​വാ​ണ് ഷാ​ലു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യ (മാ​പ്പ്) എ​ന്ന പ്ര​ശ​സ്ത സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു വ​ർ​ഷം വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വ​ച്ച​പ്പോ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ഷാ​ലു​വി​ന്‍റെ സം​ഘ​ട​നാ നേ​തൃ​ത്വ പാ​ട​വം മ​ന​സി​ലാ​യ​താ​ണ്.

പോ​ൾ പി. ​ജോ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി

ഫോ​മാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ന്ധ​ടീം യൂ​ണി​റ്റി​ അം​ഗ​മാ​യ പോ​ൾ പി. ​ജോ​സ്. ന്യൂ​യോ​ർ​ക്കി​ലെ ആ​ദ്യ​കാ​ല സം​ഘ​ട​ന​യാ​യ അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ട്ട കേ​ര​ളാ സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ്ര​സി​ഡ​ന്‍റ് ആ​യി പ്ര​ശ​സ്ത സേ​വ​നം കാ​ഴ്ച വ​ച്ച് ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ വ്യ​ക്തി​യാ​ണ് പോ​ൾ ജോ​സ്.

നി​ല​വി​ലെ ഫോ​മാ​യു​ടെ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ന​ൻ ആ​ർവി​പി ആ​യ പോ​ൾ ന്യൂ​യോ​ർ​ക്കി​ലെ മ​റ്റു പ​ല സം​ഘ​ട​ന​ക​ളി​ലെ​യും ഔ​ദ്യോ​ഗി​ക സ്ഥാ​ന​ത്തു തി​ള​ങ്ങി നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

അ​നു​പ​മ കൃ​ഷ്ണ​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി

ഒ​ഹാ​യോ സം​സ്ഥാ​ന​ത്ത് ലൈ​റ്റിംഗ് വ്യ​വ​സാ​യ​ത്തി​ലെ ഒ​രു സ​പ്ലൈ ചെ​യി​ൻ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​യ അ​നു​പ​മ കൃ​ഷ്ണ​നെ​യാ​ണ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.

ഫോ​മാ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ അ​നു​പ​മ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഒ​ഹാ​യോ​യു​ടെ (KAO) മു​ൻ പ്ര​സി​ഡ​ന്‍റാ​ണ്. നി​ല​വി​ൽ ഗ്രേ​റ്റ് ലേ​ക്സ് വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​നു.

ഗ​അഛ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ അ​നു​പ​മ പ്ര​സ്തു​ത സം​ഘ​ട​ന​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് കാ​ഴ്ചവ​ച്ച​ത്.

95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.