• Logo

Allied Publications

Middle East & Gulf
ജ്വാ​ല അ​വാ​ര്‍​ഡ് വി​ത​ര​ണ​വും മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​വും വെള്ളിയാഴ്ച
Share
റി​യാ​ദ്: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ളി കു​ടും​ബ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ​ജ്വാ​ല വെള്ളിയാഴ്ച അ​ല്‍ യാ​സ്മി​ന്‍ ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു മു​ന്നേ​റു​ന്ന സ്ത്രീ​ക​ൾ, പ്ര​വാ​സ​ലോ​ക​ത്തും വി​വി​ധ മേ​ഖ​ല​ക​ളി​ൽ തന്‍റേതാ​യ ഇ​ടം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ എ​ന്ന പോ​ലെ ഇ​ക്കൊ​ല്ല​വും അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ​നി​ത​ക​ളെ കേ​ളി കു​ടും​ബ​വേ​ദി ​ജ്വാ​ല അ​വാ​ർ​ഡ് 2024 ​ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

ഒ​പ്പം വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും, കു​ട്ടി​ക​ൾ​ക്കാ​യി മെ​ഗാ ചി​ത്ര ര​ച​നാ മ​ത്സ​ര​വും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

സു​ലൈ എ​ക്സി​റ്റ് 18ൽ ​കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന വി​എ​സ് വി​ശ​ദീ​ക​ണം ന​ൽ​കി.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ’സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം’ എ​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ ഊ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ടും​ബ​വേ​ദി മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും, വ്യ​തി​രി​ക്ത​മാ​യ ക​ഴി​വു​ക​ളും ഉ​ള്ള സ്ത്രീ​ക​ള്‍ വീ​ട്ട​ക​ങ്ങ​ളി​ല്‍ ഒ​തു​ങ്ങി​പ്പോ​കാ​തെ അ​വ​രു​ടെ ക​ഴി​വു​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ വ​നി​താ സം​ഘ​ട​ന​ക​ളി​ലൂ​ടെ അ​വ​രെ പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്നും കെ​പി​എം സാ​ദി​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ളി ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സെ​ബി​ൻ ഇ​ഖ്ബാ​ൽ, കു​ടും​ബ​വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

സ​ന്ധ്യ​രാ​ജ് (ചെ​യ​ർ​പേ​ഴ്സ​ൺ), വി​ദ്യ ജി.പി, ര​ജീ​ഷ നി​സാം (വൈ​സ് ചെ​യ​ർ​പേ​ഴ്സ​സ​ൺ), സ​ജീ​ന വി​എ​സ് (ക​ൺ​വീ​ന​ർ), അ​ൻ​സി​യ, ലാ​ലി(​ജോ​യിന്‍റ് ക​ൺ​വീ​ന​ർ), ഗീ​ത ജ​യ​രാ​ജ് (സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ) അം​ഗ​ങ്ങ​ൾ സീ​ന സെ​ബി​ൻ, ല​ക്ഷ്മി പ്രി​യ, നീ​ന

(പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ), അം​ഗ​ങ്ങ​ൾ അ​മൃ​ത, സോ​വി​ന എ​ൻ.​കെ., ശ​ര​ണ്യ ദീ​പാ​ജ​യ​കു​മാ​ർ (ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ) അം​ഗ​ങ്ങ​ൾ ജ​യ​കു​മാ​ർ, ഷെ​ബി അ​ബ്ദു​ൽ സ​ലാം, ജ​യ​രാ​ജ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സി​നു​ഷ (ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ) അം​ഗ​ങ്ങ​ൾ ഇ​ന്ദു മോ​ഹ​ൻ , ധ​നീ​ഷ് ച​ന്ദ്ര​ൻ, സി​ജി​ൻ കൂ​വ​ള്ളൂ​ർ, ഷി​നി ന​സീ​ർ (വോ​ള​ന്റീ​ർ ക്യാ​പ്റ്റ​ൻ), വൈ​സ് ക്യാ​പ്റ്റ​ൻ​മാ​ർ ശ്രീ​വി​ദ്യ, നീ​തു നി​ധി​ല റി​നീ​ഷ് എ​ന്നി​ങ്ങ​നെ 101 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്കാ​ണ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സ​ജീ​ന വി​എ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

https://forms.gle/dzkvB8N67CvxwNH67

മ​ത്സ​രി​ക്കു​ന്ന കു​ട്ടി​ക​ൾ ചി​ത്രം വ​ര​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പേ​പ്പ​ർ ഒ​ഴി​കെ​യു​ള്ള മ​റ്റു സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ര​മെ​ന്നും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ന്ന ലി​ങ്കി​ല്‍ മാ​ർ​ച്ച് ഏ​ഴ് വൈകുന്നേരം അഞ്ചിന് മു​മ്പാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: കോ​ഓര്‍​ഡി​നേ​റ്റ​ര്‍ വി​ജി​ല ബി​ജു​വി​നെ 054 399 5340.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.