• Logo

Allied Publications

Middle East & Gulf
സ​ബീ​ന എം. ​സാ​ലി​ക്ക് കേ​ളി കു​ടും​ബ​വേ​ദി ജ്വാ​ല അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു
Share
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ ജ്വാ​ല അ​വാ​ര്‍​ഡ് പ്ര​വാ​സ ലോ​ക​ത്തെ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​രി സ​ബീ​ന എം. ​സാ​ലി​ക്ക് സ​മ്മാ​നി​ച്ചു. കേ​ളി കു​ടും​ബ​വേ​ദി 2023 മു​ത​ലാ​ണ് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത​ക​ൾ​ക്കാ​യി "ജ്വാ​ല' എ​ന്ന പേ​രി​ൽ അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ​വ​ർ​ഷം കാ​യി​ക​രം​ഗ​ത്ത് നി​ന്നും ഖ​ദീ​ജ നി​സ​യും ക​ലാ​രം​ഗ​ത്ത് നി​ന്നും ബി​ന്ദു സാ​ബു​വും ജ്വാ​ല അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യി. ഈ ​വ​ർ​ഷം സാ​ഹി​ത്യ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സ​ബീ​നയെ അ​വാ​ര്‍​ഡി​ന് തെര​ഞ്ഞെ​ടു​ത്ത​ത്.

കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ​യും സു​ബൈ​ദ ബീ​വി​യു​ടെയും മ​ക​ളാ​യി കൊ​ല്ലം ജി​ല്ല​യി​ലെ ശാ​സ്താം​കോ​ട്ട​യി​ലാണ് സ​ബീ​ന ജ​നി​ച്ചത്.



സൗ​ദി​യി​ലെ അ​ൽ​ഗാ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്നു. റി​യാ​ദി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച എ​ഴു​ത്തു​കാ​രി​യാ​ണ് സ​ബീ​ന.

സ​ബീ​നയ്ക്ക് കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യും ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സീ​ബാ കൂ​വോ​ട് പു​ര​സ്കാ​ര​വും പ്ര​ശം​സി പ​ത്ര​വും സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി പ്ര​സി​ഡന്‍റ് പ്രി​യാ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ.​പി​.എം. സാ​ദി​ഖ്, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, എ​ഴു​ത്തു​കാ​രി സെ​റീ​ന, പ്ര​വാ​സി എ​ഴു​ത്തു​കാ​രി നി​ഖി​ല സ​മീ​ർ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സ​ജീ​ന ന​ന്ദി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ