Letters
ബ​ഥ​നി ആ​ശ്ര​മ സ്ഥാ​പ​ക​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഈ​വാ​നി​യോ​സ്
Tuesday, July 25, 2017 11:39 AM IST
ഇ​​ന്ന​​ലെ ​​ദീ​​​​പി​​​​ക ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ൽ ‘സി​​​​സ്റ്റ​​​​ർ സൂ​​​​സ​​​​ന് എ​​​​ക്സ​​​​ല​​​​ൻ​​​​സി അ​​​​വാ​​​​ർ​​​​ഡ്’ എ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടി​​​​ൽ വ​​ന്ന വാ​​​​ർ​​​​ത്ത​​​​യി​​​​ൽ ബ​​​​ഥ​​​​നി സ്ഥാ​​​​പ​​​​ക​​​​ന്‍റെ പേ​​​​ര് അ​​​​ല​​​​ക്സി​​​​യോ​​​​സ് മാ​​​​ർ തേ​​​​വോ​​​​ദോ​​​​സി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത എ​​​​ന്നു കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തു ശരിയല്ല. ബ​​​​ഥ​​​​നി ആ​​​​ശ്ര​​​​മ സ്ഥാ​​​​പ​​​​ക​​​​ൻ ആ​​​​ബോ പി.​​​​ടി. ഗീ​​​​വ​​​​റു​​​​ഗീ​​​​സ് ഒ​​​​ഐ​​​​സി (പി​​​​ന്നീ​​​​ട് ആ​​​​ർ​​​​ച്ച്​​​​ബി​​​​ഷ​​​​പ് ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്) ആ​​ണെ​​​​ന്ന​​​​തി​​​​നു​​​​ള്ള തെ​​​​ളി​​​​വ് അ​​​​ട​​​​ങ്ങു​​​​ന്ന, നി​​​​ര​​​​ണം ഭ​​​​ദ്രാ​​​​സ​​​​ന മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ ആ​​​​യി​​​​രു​​​​ന്ന ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സി​​​​ന്‍റെ ക​​​​ത്തു​​​​കൂ​​​​ടി ഇ​​​​തി​​​​നോ​​​​ടൊ​​​​പ്പം അ​​​​യ​​​​യ്ക്കു​​​​ന്നു.

(മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സി​​​​നു റ​​​​ന്പാ​​​​ൻ പ​​​​ട്ടം ന​​​​ൽ​​​​കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യും ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു​​​​കൊ​​​​ണ്ട് നി​​​​ര​​​​ണം ഭ​​​​ദ്രാ​​​​സ​​​​നാ​​​​ധി​​​​പ​​​​നും പി​​​​ന്നീ​​​​ട് കാ​​​​തോ​​​​ലി​​​​ക്കോ​​​​സു​​​​മാ​​​​യ ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മാ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് എ​​​​ഴു​​​​തി​​​​യ ക​​​​ത്തി​​​​ലാ​​​​ണ് ബ​​​​ഥ​​​​നി ആ​​​​ശ്ര​​​​മം സ്ഥാ​​​​പ​​​​ന​​​​ത്തെ​​​​പ്പ​​​​റ്റി പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. അ​​തി​​പ്ര​​കാ​​ര​​മാ​​ണ്: ബ​​​​ഥ​​​​ന്യാ​​​​ശ്ര​​​​മ​​​​പ​​ദ​​​​ത്തി​​​​ലെ ആ​​​​ബോ (Abbot) എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ദൈ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​ത്താ​​​​ൽ ആ​​​​ശ്ര​​​​മ പ​​​​ദ​​​​ത്തി​​​​ലെ ധ​​​​ർ​​​​മ സ​​​​ന്ത​​​​ാന​​​​ങ്ങ​​​​ളാ​​​​യി ഇ​​​​പ്പോ​​​​ൾ വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രും മേ​​​​ലാ​​​​ൽ വി​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ ഏ​​​​വ​​​​രേ​​​​യും വേ​​​​ണ്ട​​​​പോ​​​​ലെ​​​​യു​​​​ള്ള ധ​​​​ർ​​​​മ​​​​പ​​​​രി​​​​ശീ​​​​ല​​​​നം കൊ​​​​ടു​​​​ത്തും യ​​​​ഥാ​​​​ക്ര​​​​മം ആ​​​​ശ്ര​​​​മ​​​​പ​​​​ദ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചും പ്ര​​​​സ്തു​​​​ത ആ​​​​ശ്ര​​​​മ പ​​​​ദ​​​​ത്തെ പി​​​​താ​​​​വും പു​​​​ത്ര​​​​നും പ​​​​രി​​​​ശു​​​​ദ്ധ റൂ​​​​ഹാ​​​​യു​​​​മാ​​​​യ സ​​​​ത്യേ​​​​ക ദൈ​​​​വ​​​​ത്തി​​​​ന്‍റെ തി​​​​രു​​​​നാ​​​​മ മ​​​​ഹ​​​​ത്വ​​​​ത്തി​​​​നാ​​​​യി മേ​​​​ലാ​​​​ലും ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു പോ​​​​കു​​​​ന്ന​​​​തി​​​​നു കാ​​​​രു​​​​ണ്യ​​​​വ​​​​ാനാ​​​​യ ദൈ​​​​വം നി​​​​ങ്ങ​​​​ളെ അ​​​​നു​​​​ഗ്ര​​​​ഹി​​​​ക്ക​​​​ട്ടെ.)

ഈ ​​തി​​​​രു​​​​ത്ത് ദീ​​​​പി​​​​ക ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ ത​​​​ന്നെ പൊ​​​​തു​​​​ജ​​​​ന​​​​സ​​​​മ​​​​ക്ഷം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു. ദീ​​​​പി​​​​ക പ​​​​ത്ര​​​​ത്തി​​​​ന്‍റെ സ​​​​ത്യ​​​​ധ​​​​ർ​​​​മപ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യ്ക്കും അ​​​​വ പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​ന്ന​​​​ദ്ധ​​​​ത​​​​യ്ക്കും പ്ര​​​​ത്യേ​​​​കം ന​​​​ന്ദി അ​​​​റി​​​​യി​​​​ക്കു​​​​ന്നു. ഈ ​​​​ക​​​​ത്ത് ഒ​​​​രു വാ​​​​ഗ്‌​​​​വാ​​​​ദ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള​​​​ത​​​​ല്ല. സ​​​​ത്യ​​​​ത്തെ അ​​​​സ​​​​ത്യ​​​​മാ​​​​ക്കാ​​​​ൻ പ​​​​റ്റി​​​​ല്ല​​​​ല്ലോ. അ​​​​തു​​​​കൊ​​​​ണ്ട് അ​​​​റി​​​​യി​​​​ക്കു​​​​ന്നു എ​​​​ന്നു​​​​മാ​​​​ത്രം.

ഫാ. ​​​​ആ​​​​ന്‍റ​​​​ണി പ​​​​ടി​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ ഒ​​​​ഐ​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ, ബ​​​​ഥ​​​​നി ആ​​​​ശ്ര​​​​മം ജ​​​​ന​​​​റ​​​​ലേ​​​​റ്റ്, കോ​​​​ട്ട​​​​യം