Letters
ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ർ മാ​​​​തൃക കാണിക്കണം
Wednesday, July 26, 2017 11:34 AM IST
ക​​​​ല ഒ​​​​രു അ​​​​നു​​​​ഗ്ര​​​​ഹ​​​​മാ​​​​ണ്. അ​​​​തു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ​​​​യാ​​​​ണു ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ർ പ​ല​രും ധി​ക്കാ​ര​പൂ​ർ​ണ​മാ​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​ങ്ങ​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. സി​​​​നി​​​​മ​​​​യി​ലെ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള അ​​​​ഭി​​​​ന​​​​യം പ​ല​രെ​യും ജ​​​​ന​​​​ങ്ങ​ളു​ടെ ആ​രാ​​​​ധാ​​​​നാ​പാ​​​​ത്ര​​​​ങ്ങ​ളാ​​​​ക്കു​​​​ന്നു. ചിലർ അ​​​​തി​​​​ൽ അ​​​​ഹ​​​​ങ്ക​​​​രി​​​​ക്കു​​​​ക​​​​യും എ​​​​ല്ലാം വെ​​​​ട്ടി​​​​പ്പി​​​​ടി​​​​ക്കാ​​​​നും എ​​​​ല്ലാ സു​​​​ഖ​​​​ങ്ങ​​​​ളും അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​നു​​​​മു​ള്ള ആ​ഗ്ര​ഹം അ​​​​വ​​​​രെ വ​ഴി​തെ​റ്റി​ക്കു​ക​യും ചെ​യ്യു​ന്നു.

ഭാ​​​​ര​​​​ത​സം​​​​സ്കാ​​​​ര​​​​ത്തി​​​​ന് ചേ​​​​ർ​​​​ന്ന വി​​​​ധ​​​​ത്തി​​​​ല​​​​ല്ല ചില ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രെങ്കിലും ജീ​​​​വി​​​​ക്കു​​​​ന്ന​​​​തും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തും. ന​​​​ടീ​​​​ന​​​​ട​​​​ന്മാ​​​​രു​​​​ടെ വി​​​​വാ​​​​ഹ​​​​ജീ​​​​വി​​​​തം അ​​​​വ​​​​ർ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ലെ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​ളു​ടേ​തു​​​​പോ​​​​ലെ താ​ളം​തെ​റ്റ​​​​രു​​​​ത്. അ​​​​വ​​​​രു​​​​ടെ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ ക​​​​ണ്ടും കേ​​​​ട്ടും ജ​​​​ന​​​​ങ്ങ​​​​ൾ ദുഃ​​​​ഖി​​​​ത​​​​രാ​​​​കു​​​​ന്ന അ​വ​സ്ഥ ന​ന്ന​ല്ല.

ജോ​​​​സ് ടി ​​. പൂ​​​​ഞ്ഞാ​​​​ർ