Letters
എ​​​​ലി​​​​ക്കു പ്രാ​​​​ണ​​​​വേ​​​​ദ​​​​ന, പൂ​​​​ച്ച​​​​യ്ക്കു വി​​​​ള​​​​യാ​​​​ട്ടം
Tuesday, August 22, 2017 11:20 AM IST
ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ഗോ​​​​ര​​​​ഖ്പു​​​​ർ ബാ​​​​ബാ രാ​​​​ഘ​​​​വ​​​​ദാ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഓ​​​​ക്സി​​​​ജ​​​​ൻ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കു​​​​ടി​​​​ശി​​​​ക​​ത്തു​​ക അ​​​​ട​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ആ​​​​ശു​​​​പ​​​​ത്രി മേ​​​​ധാ​​​​വി ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ മൂ​​​​ന്നി​​​​നു യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ത്ത​​​​യ​​​​ച്ചി​​​​രു​​​​ന്നു. യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ജൂ​​​​ലൈ പ​​​​തി​​​​മൂ​​​​ന്നി​​നു മ​​​​റ്റൊ​​​​രു ക​​​​ത്തു​​​​കൂ​​​​ടി കൈ​​​​മാ​​​​റി​​​​യെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നാ​​​​സ്ഥ വ​​ലി​​യ ദു​​ര​​ന്ത​​ത്തി​​നു വ​​​​ഴി​​വ​​യ്ക്കു​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ട​​​​യി​​​​ൽ 78 കുരു​​​​ന്നു ജീ​​​​വ​​​​നു​​ക​​ൾ പ്രാ​​​​ണ​​​​വാ​​​​യു ല​​​​ഭി​​​​ക്കാ​​​​തെ പൊ​​ലി​​ഞ്ഞു. ത​​​​ത്സ​​​​മ​​​​യ​​​​മെ​​​​ല്ലാം മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് ശ്രീ​​​​കൃ​​​​ഷ്ണ ജ​​​​യ​​​​ന്തി പൊ​​​​ടി​​​​പൂ​​​​ര​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി സം​​സ്ഥാ​​ന ഡി​​​​ജി​​​​പി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​ക്കൊ​​ണ്ടി​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇത് സാ​​​​ധാ​​​​ര​​​​ണ സം​​​​ഭ​​​​വം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് ബി​​​​ജെ​​​​പി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റിയും അ​​തി​​നെ നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ച്ചു. ഈ ​​യോ​​​​ഗി​​​​യെ എ​​​​ന്തി​​നാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സം​​സ്ഥാ​​ന​​മാ​​യ യു​​​​പി​​​​യി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്നി​​​​ല്ല.

ജോ​​​​ർ​​​​ജ് തോ​​​​മ​​​​സ് മു​​​​രി​​​​ക്ക​​​​നാ​​​​ട്ട്, ഫാ​​​​ത്തി​​​​മാ​​​​പു​​​​രം