Letters
രാജ്യഭരണം മറക്കരുത്
Sunday, September 25, 2016 1:34 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരം ഏറ്റെടുത്ത നാൾ മുതൽ ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടക്ക് നാട്ടിൽവന്നു മടങ്ങിപ്പോകുന്ന അവസ്‌ഥ! 192 രാജ്യങ്ങളുമായി നയതന്ത്രബന്ധമുള്ള ഇന്ത്യയിലേക്കു വിദേശനിക്ഷേപം കൊണ്ടുവരാനാണ് പ്രധാനമന്ത്രി ഉലകം കറങ്ങുന്നത്. ഇനിയും ശേഷിക്കു ന്ന 68 രാജ്യങ്ങൾ യുദ്ധകാലാടിസ്‌ഥാന ത്തിൽ സന്ദർശിക്കാനാണു വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം. ഈ യാത്രകളിൽ പ്രത്യേകസംഘം അനുഗമിക്കുന്നു. ഖജനാവിൽനിന്നു കോടിക്കണക്കിനു രൂപയാണ് ഇതിന് ചെലവിടുന്നത്.

എന്നാൽ, മറുവശത്ത്, രാജ്യത്തു ഭീകരാക്രമണം തുടരെത്തുടരെ ആവർത്തിക്കുന്നു. നമ്മുടെ സൈനികരുടെ രക്‌തം കാഷ്മീരിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത് എത്രനാൾ? ഇന്ത്യൻ ഭരണകൂടത്തിന്റെ ഉലകംചുറ്റൽ കുറച്ചുകൊണ്ടു പാക്കിസ്‌ഥാനും ഭാരതവും തമ്മിലുള്ള പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ നേതാക്കൾ കണ്ടെത്തണം.

<ആ>റെജി കാരിവേലിൽ, ചിറ്റടി