Letters
ദീ​​​പി​​​ക​​​യു​​​ടെ നി​​​ല​​​പാ​​​ട് അ​​​ഭി​​​ന​​​ന്ദനാ​​​ർ​​​ഹം
Sunday, February 19, 2017 10:15 AM IST
സാ​​​മാ​​​ന്യ ജ​​​ന​​​ങ്ങ​​​ളു​​​ടെ ചി​​​ന്ത​​​ക​​​ളെ​​​യും അ​​​ഭി​​​പ്രാ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ​​​യും ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​വാ​​​ൻ ആ​​​ധു​​​നി​​​ക ലോ​​​ക​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ചി​​​ന്തി​​​ക്കു​​​ന്ന വ​​​ഴി​​​യെ മ​​​നു​​​ഷ്യ​​​നും ചി​​​ന്തി​​​ക്കു​​​ന്നു. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ചി​​​ന്ത​​​ക​​​ളെ നേ​​​ർ​​​വ​​​ഴി ന​​​ട​​​ത്തു​​​ക എ​​​ന്നു​​​ള്ള​​​താ​​​ണു ശ​​​രി​​​യാ​​​യ മാ​​​ധ്യ​​​മ​​​ധ​​​ർ​​​മം.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം 104 ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് പി​​​എ​​​സ്എ​​​ൽ​​​വി ആ​​​കാ​​​ശ​​​ത്തക്കു കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ ഓ​​​രോ ഭാ​​​ര​​​തീ​​​യ​​​ന്‍റെ​​​യും അ​​​ഭി​​​മാ​​​നം വാ​​​നോ​​​ള​​​മു​​​യ​​​ർ​​​ന്നു. ലോ​​​ക​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. അ​​​ന്നേ​​​ദി​​​വ​​​സം ത​​​ന്നെ ആ​​​യി​​​രു​​​ന്നു ത​​​മി​​​ഴ് രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലെ നാ​​​ട​​​കീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യ​​​തും. എ​​​ന്നാ​​​ൽ, ദീപിക മുന്തിയ പ്രാധാന്യ ത്തോടെ ഈ ചരിത്രവിജയം ആഘോഷമാക്കി മാറ്റി.

ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​നേ​​​ട്ട​​​ത്തെ അ​​​ർ​​​ഹി​​​ക്കു​​​ന്ന പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ അ​​​ക്ഷ​​​ര​​​വി​​​ന്യാ​​​സ​​​ത്തി​​​ൽ പ്ര​​​ദ്ധീ​​​ക​​​രി​​​ച്ച ചു​​​രു​​​ക്കം മ​​​ല​​​യാ​​​ള​​​പ​​​ത്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി ദീ​​​പി​​​ക. അ​​​ന്ന് വാ​​​യ​​​ന​​​ക്കാ​​​ർ ദീ​​​പി​​​ക​​​യി​​​ൽ വാ​​​യി​​​ച്ചെ​​​ടു​​​ത്ത​​​തു യ​​​ഥാ​​​ർ​​​ഥ പ​​​ത്ര​​​ധ​​​ർ​​​മ​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു നി​​​ർ​​​വ​​​ച​​​നം​​​കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. അ​​​ച്ച​​​ടി​​​യി​​​ലും അ​​​ക്ഷ​​​ര​​​വി​​​ന്യാ​​​സ​​​ത്തി​​​ലും കൈ​​​ക്കൊ​​​ണ്ട കാ​​​ലോ​​​ചി​​​ത​​​മാ​​​യ മാ​​​റ്റം നി​​​ല​​​പാ​​​ടി​​​ലും കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ അ​​​ഭി​​​ന​​​ന്ദ​​​നം.

ഒ​​​രു അധ്യാപകൻ, തൊടുപുഴ