Letters
ഏഴാം​​​​ക്ലാ​​​​സ് വ​​​​രെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സത്തിന്‍റെ നിലവാരം ഉയരണം
Friday, August 4, 2017 11:02 AM IST
ഏ​​​​ഴാം​​​​ക്ലാ​​​​സ് വ​​​​രെ​​​​യു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സം 1947 ന് ​​​​മു​​​​ന്പു​​​​ള്ള നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​ര​​​​ണം. ​​ആ​​​​ഗോ​​​​ള​​​​വ​​​​ത്ക​​​​ണ​​​​വും സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യും മൂ​​​​ലം ലോ​​​​കം ചു​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണ്. ഇ​​​​നി ഒ​​​​റ്റ​​​​പ്പെ​​​​ട്ട് നി​​​​ൽ​​​​ക്കാ​​​​ൻ ആ​​​​ർ​​​​ക്കും സാ​​​​ധി​​​​ക്കു​​​​ക​​​​യി​​​​ല്ല. ഏ​​​​ക ലോ​​​​ക​​​​ത്തി​​​​ന് ഏ​​​​ക ഭാ​​​​ഷ എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലേ​​​​ക്കു നാം ​​​​മാ​​​​റേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. സം​​​​സാ​​​​ര​​​​ഭാ​​​​ഷ വി​​​​വി​​​​ധ രൂ​​​​പ​​​​ത്തി​​​​ൽ ആ​​​​യി​​​​പ്പോ​​​​യി. ആം​​​​ഗ്യ​​​​ഭാ​​​​ഷ പ​​​​ര​​​​സ്പ​​​​രം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യും.

ഭാ​​​​ഷ ഒ​​​​രു ആ​​​​യു​​​​ധം ആ​​​​ണ്. ഏ​​​​റ്റ​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യ ആ​​​​യു​​​​ധം നാം ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്നു. അ​​​​തു​​​​പോ​​​​ലെ ലോ​​​​ക​​​​ജ​​​​ന​​​​ത​​​​യ്ക്ക് പ​​​​ര​​​​സ്പ​​​​രം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​യു​​​​ന്ന ഒ​​​​രു ഭാ​​​​ഷ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ലോ​​​​ക​​​​ഭാ​​​​ഷ അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ​​​​യും മാ​​​​തൃ​​​​ഭാ​​​​ഷ ആ​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. മാ​​​​താ​​​​വി​​​​ന്‍റെ ഭാ​​​​ഷ​​​​യാ​​​​ണു മാ​​​​തൃ​​​​ഭാ​​​​ഷ. അ​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ മാ​​​​താ​​​​ക്ക​​​​ളും ലോ​​​​ക​​​​ഭാ​​​​ഷ​​​​യി​​​​ൽ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​രാ​​​​യി​​​​ത്തീ​​​​ര​​​​ണം. അ​​​​തി​​​​നു ന​​​​മ്മു​​​​ടെ മാ​​​​തൃ​​​​ഭാ​​​​ഷാ സ്നേ​​​​ഹം ത​​​​ട​​​​സ​​മാ​​ക​​​​രു​​​​ത്. ഇ​​​​ന്ന​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​ഭാ​​​​ഷ മാ​​​​തൃ​​​​ഭാ​​​​ഷ​​​​യി​​​​ൽ ആ​​​​യി​​​​രി​​​​ക്ക​​​​ണം.​​​​ പ​​​​ക്ഷേ, അ​​​​ടു​​​​ത്ത ത​​​​ല​​​​മു​​​​റ​​ ലോ​​​​ക​​​​ഭാ​​​​ഷ​​​​യി​​​​ൽ വി​​​​ദ്യാ​​​​സ​​​​ന്പ​​​​ന്ന​​​​ർ ആ​​​​ക​​​​ണം. വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ ലോ​​​​ക​​​​ഭാ​​​​ഷ​​​​യ്ക്കും മാ​​​​തൃ​​​​ഭാ​​​​ഷ​​​​യ്ക്കും പ്രാ​​​​ധാ​​​​ന്യം​​​​കൊ​​​​ടു​​​​ക്ക​​​​ണം. ഇ​​​​ത​​​​ര ഭാ​​​​ഷ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ പ​​​​ഠി​​​​ക്ക​​​​ട്ടെ.

സ്വാ​​​​ത​​​​ന്ത്ര്യം കി​​​​ട്ടു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ഏ​​​​ഴാം​​​​ക്ലാ​​​​സു​​​​കാ​​​​ര​​​​ൻ ഇം​​​​ഗ്ലീ​​​​ഷും മ​​​​ല​​​​യാ​​​​ള​​​​വും ക​​​​ണ​​​​ക്കും ന​​​​ല്ല​​​​വ​​​​ണ്ണം കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​ന്ന് അ​​​​തി​​​​നു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ബ​​​​ഹു​​​​ഭാ​​​​ഷാ പ​​​​ണ്ഡി​​​​ത​​​​രാ​​​​ക്കേ​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. ഭ​​​​ര​​​​ണ​​​​ഭാ​​​​ഷ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ ആ​​​​ക്കി​​​​യാ​​​​ലും അ​​​​ത് പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​ന​​മേ ആ​​​​കു​​​​ന്നു​​​​ള്ളു. ജീ​​​​വ​​​​ൻ​​​​ര​​​​ക്ഷാ മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ബാ​​​​ക്കി 90 ശ​​​​ത​​​​മാ​​​​നം കാ​​ര്യ​​ങ്ങ​​ളും ഇം​​​​ഗ്ലീ​​​​ഷി​​​​ലാ​​​​ണു കി​​​​ട്ടു​​​​ന്ന​​​​ത്.

എം.​​​​കെ. സി​​​​റി​​​​യ​​​​ക് മ​​​​റ്റ​​​​ത്തു​​​​മാ​​​​നാ​​​​ൽ, മ​​​​ര​​​​ങ്ങാ​​​​ട്ടു​​​​പി​​​​ള്ളി