Letters
ജ​​​​ന​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​ക്ക​​രു​​ത്
Tuesday, October 17, 2017 12:33 PM IST
ജ​​​​ന​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കാ​​​​നാ​​​​ണെ​​​​ങ്കി​​​​ൽ കേ​​ന്ദ്ര ഭ​​ര​​ണ​​ക​​ർ​​ത്താ​​ക്ക​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു വ​​​​ര​​​​രു​​​​ത്. രാ​​ഷ്‌​​ട്ര​​പ​​തി​​​​യു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെയു​​​​മൊ​​​​ക്കെ കേ​​​​ര​​​​ള സ​​​​ന്ദ​​​​ർ​​​​ശ​​​​നം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ദു​​​​രി​​​​ത​​​​മാ​​​​ണു സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് . കേ​​​​ര​​​​ളം ജ​​​​ന​​​​സാ​​​​ന്ദ്ര​​​​ത ഏ​​​​റി​​​​യ നാ​​​​ടാ​​​​ണ്. ഇ​​​​ടു​​​​ങ്ങി​​​​യ​​​​തും പൊ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ഞ്ഞ​​​​തു​​​​മാ​​​​യ റോ​​​​ഡു​​​​ക​​​​ളാ​​​​ൽ ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​ൽ ന​​​​ട്ടം തി​​​​രി​​​​യു​​​​ന്ന നാ​​ട്. രാ​​ഷ്‌​​ട്ര​​പ​​തി​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും പോ​​​​ലു​​​​ള്ള​​​​വ​​​​ർ കേ​​​​ര​​​​ളം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​മ്പോ​​ൾ ജ​​ന​​ങ്ങ​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യം കെ​​​​ട്ടി​​​​യ​​​​ട​​​​യ്ക്ക​​​​പ്പെ​​​​ടു​​ന്നു.

പൗ​​​​ര​​​​നു തു​​​​ല്യ​​പ്രാ​​​​ധാ​​​​ന്യം ക​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​ത്തു നേ​​താ​​ക്ക​​ളു​​ടെ സു​​​​ര​​​​ക്ഷ​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ജ​​ന​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ ദു​​​​രി​​​​തം അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​വ​​രു​​​​ടെ യാ​​​​ത്രാ​​​​വേ​​​​ള​​​​യിൽ നാ​​​​ട്ടി​​​​ൽ ഒ​​​​രു ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ജ​​ന​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യി​​​​ൽ കി​​​​ട​​​​ന്നു മ​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും.
ജ​​​​നാ​​​​ധി​​​​പ​​​​ത്യം അ​​​​ക​​​​ന്നു​​നി​​​​ൽ​​​​ക്കു​​​​ന്ന നാ​​​​ടു​​​​ക​​​​ളി​​​​ൽ കി​​​​രീ​​​​ടധാ​​​​രി​​​​ക​​​​ൾ ജ​​​​ന​​​​മ​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള​​​​പ്പോ​​​​ൾ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ഈ​​​​റ്റി​​​​ല്ല​​​​ത്തി​​​​ൽ അ​​​​ക​​​​ന്നു​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്തി​​​​നാ​​​​ണ്? വിവിഐപി ക​​​​ളു​​​​ടെ മാ​​​​ത്ര​​​​മ​​​​ല്ല ഓ​​​​രോ വ്യ​​​​ക്തി​​​​യു​​ടെ​​യും സ​​​​മ​​​​യ​​​​ത്തി​​​​നു വി​​​​ല​​​​യു​​​​ണ്ടെ​​​​ന്നു ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ഓ​​​​ർ​​​​ക്ക​​​​ണം .

സ​​​​ജീ​​​​ർ കു​​​​ന്നു​​​​ക​​​​ണ്ടം, കാ​​​​യം​​​​കു​​​​ളം