Letters
യാ​​ത്ര​​ക്കാ​​രു​​ടെ ശ്ര​​ദ്ധ​​യ്ക്ക്
Friday, November 10, 2017 12:53 PM IST
യാ​​ത്ര​​ക്കാ​​രെ ത​​ട്ടി​യി​ട്ടു ന​​ട​​ക്കാ​​ൻ​​ വ​​യ്യാ​​ത്ത സ്ഥി​​തി​യാ​ണ്. എ​​ന്തി​​നും ഏ​​തി​​നും യാ​​ത്ര. ജ​​ന​​ര​​ക്ഷാ​​യാ​​ത്ര, ജ​​ന​​വി​​മോ​​ച​​ന​​യാ​​ത്ര, കേ​​ര​​ള​​യാ​​ത്ര, പ​​ട​​യോ​​ട്ടം. ല​​ക്ഷ്യം മ​​റ്റൊ​​ന്നാ​​വാ​​ൻ ത​​ര​​മി​​ല്ല. ഞ​​ങ്ങ​​ളും ഇ​​വി​​ടെ​​ത്ത​​ന്നെ​​യു​​ണ്ട്, മു​​ൻ​​പി​​ലു​​ള്ള ഈ ​​ബ​​ക്ക​​റ്റ് നി​​റ​​ച്ചു​​ത​​ന്നോ​​ളൂ! ഈ ​​യാ​​ത്ര​​ക​​ളു​​ടെ ഒ​​രു പൊ​​തു​​സ്വ​​ഭാ​​വം വ​​ച്ചു​​നോ​​ക്കി​​യാ​​ൽ തെ​​ക്കു​​വ​​ട​​ക്ക് എ​​ന്നു കാ​​ണാ​​ൻ പ​​റ്റും.
എ​​ല്ലാ യാ​​ത്ര​​ക്കാ​​രോ​​ടു​​മാ​​യി ഒ​​രു എ​​ളി​​യ അ​​പേ​​ക്ഷ​. നി​​ങ്ങ​​ൾ ദി​​ക്ക് അ​​ല്​​പ​​മൊ​​ന്നു മാ​​റ്റി​​പ്പി​​ടി​​ക്കു​​മോ? യാ​​ത്ര മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ​​നി​​ന്നു തു​​ട​​ങ്ങാ​​മോ? നൂ​​റ്റാ​​ണ്ടു പി​​ന്നി​​ട്ട അ​​ണ​​ക്കെ​​ട്ടി​​ന്‍റെ കെ​​ണി​​യി​​ൽ അ​​ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ജ​​ന​​ല​​ക്ഷ​​ങ്ങ​​ളെ എ​​ത്ര​​നാ​​ൾ അ​​വ​​ഗ​​ണി​​ക്കാ​​നാ​​കും? ഡാ​​മി​​ന് ആ​​യി​​രം​​ വ​​ർ​​ഷം ആ​​യു​​സ് കല്​​പി​​ക്കു​​ന്ന ബു​​ദ്ധി​​ജീ​​വി​​ക​​ൾ നാ​​ളി​​തു​​വ​​രെ താ​​മ​​സം അ​​ങ്ങോ​​ട്ടു മാ​​റ്റി​​യ​​താ​​യി അ​​റി​​വി​​ല്ല.

ചു​​റ്റു​​മു​​ള്ള ജ​​ന​​ല​​ക്ഷ​​ങ്ങ​​ളെ അ​​പ്ര​​തീ​​ക്ഷി​​ത പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ത്തി​​ന് വി​​ട്ടു​​കൊ​​ടു​​ക്കാ​​നാ​​ണോ പ്ര​​ബു​​ദ്ധകേ​​ര​​ള​​ത്തി​​ന്‍റെ നി​​ഷ്ക്രി​​യ മൗ​​നം? പ്രി​​യ കേ​​ര​​ള​​മേ എ​​തി​​ർ​ചേ​​രി​​യി​​ലു​​ള്ള അ​​യ​​ൽ സം​​സ്ഥാ​​ന​​ത്തെ കാ​​ര്യ​​ത്തി​​ന്‍റെ ഗൗ​​ര​​വം ബോ​​ധ്യ​​പ്പെ​​ടു​​ത്തി അ​​വ​​രു​​ടെ വി​​കാ​​ര​​ങ്ങ​​ൾ​​കൂ​​ടി ഉ​​ൾ​​ക്കൊ​​ണ്ട് പു​​തി​​യൊ​​രു അ​​ണ​​ക്കെ​​ട്ടു പ​​ണി​​തു​​ട​​ങ്ങാ​​ൻ സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചി​​ല്ലേ?

ജോ​​സ​​ഫ് സാ​​ർ​​ത്തോ, ചെ​​ന്ന​​യ്ക്കാ​​ട്ടു​​കു​​ന്നേ​​ൽ, പാ​​റ​​ത്തോ​​ട്