Letters
ബി​​​​ടെ​​​​ക് ഓ​​​​ണേ​​​​ഴ്സി​​​​ന് ഗു​​​​ണ​​​​മേ​​​​ന്മ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം
Wednesday, November 15, 2017 1:16 PM IST
എ.​​​​പി.​​​​ജെ. അ​​​​ബ്ദു​​​​ൾ ക​​​​ലാം സാ​​​​ങ്കേ​​​​തി​​​​ക യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ബി​​ടെ​​​​ക് ഓ​​​​ണേ​​​​ഴ്സ് കോ​​​​ഴ്സി​​​​നെ ക്കു​​​​റി​​​​ച്ച് ദീ​​​​പി​​​​ക​​​​യി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ക​​​​ത്ത് ക​​​​ണ്ടു. പ​​​​തി​​​​നൊ​​​​ന്നു കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ബി​​ടെ​​​​ക് ഓ​​​​ണേ​​​​ഴ്സ് കോ​​​​ഴ്സ് അ​​​​നു​​​​വ​​​​ദി​​​​ച്ച ന​​​​ട​​​​പ​​​​ടി സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണ് എ​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശം തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​യ​​​​താ​​​​ണ്.

മി​​​​ക​​​​ച്ച ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ ഈ ​​​​കോ​​​​ഴ്സ് അ​​​​നു​​​​വ​​​​ദി​​​​ക്കൂ എ​​​​ന്ന തീ​​​​രു​​​​മാ​​​​നം സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല നേ​​​​ര​​​​ത്തെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു ര​​​​ണ്ടു മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളാ​​​​ണ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്. കോ​​​​ള​​​​ജി​​​​ന് എ​​​​ൻ​​​​ബി​​​​എ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം ഉ​​​​ണ്ടാ​​യി​​രി​​ക്ക​​ണം. ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളു​​​​ള്ള ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണു ബി​​​​ടെ​​​​ക് ഓ​​​​ണേ​​​​ഴ്സ് കോ​​​​ഴ്സ് തു​​​​ട​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി.

ഇ​​​​തി​​​​ൽ വെ​​​​ള്ളം ചേ​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ ഈ ​​​​കോ​​​​ഴ്സി​​​​ന്‍റെ നി​​​​ല​​​​വാ​​​​രം ഇ​​​​ടി​​​​യും. കോ​​​​ള​​​​ജു​​​​ക​​​​ൾ അ​​​​വ​​​​യു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തി പു​​​​തി​​​​യ കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്കു ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്.

എം.​​​​സി. മോ​​​​ഹ​​​​ൻ, തൃ​​​​ശൂ​​​​ർ