Letters
കാ​​​​ൻ​​​​സ​​റും ഭ​​​​ക്ഷ​​​​ണ​​​​ശീ​​​​ല​​​​വും
Friday, November 24, 2017 12:53 PM IST
ആ​​​​മാ​​​​ശ​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ൻ​​​​സ​​​​റി​​​​നു ഭ​​​​ക്ഷ​​​​ണ​​​​ശീ​​​​ല​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​നു​​​​മാ​​​​നം. അ​​​​ന്ന​​​​ജം കൂ​​​​ടി​​​​യ അ​​​​ള​​​​വി​​​​ലു​​​​ള്ള ആ​​​​ഹാ​​​​രം ക​​​​ഴി​​​​ക്കു​​​​ന്ന ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ആ​​​​മാ​​​​ശ​​​​യ കാ​​​​ൻ​​​​സ​​​​ർ കൂ​​​​ടു​​​​ത​​​​ലാ​​​​യി കാ​​​​ണു​​​​ന്ന​​​​ത്. ജ​​​​പ്പാ​​​​നി​​​​ലും ചി​​​​ലി​​​​യി​​​​ലും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഹാ​​​​ര​​​​ത്തി​​​​ൽ അ​​​​ന്ന​​​​ജ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വ് മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രെ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഒ​​​​രു​​​​കാ​​​​ല​​​​ത്ത് ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​ന്ന​​​​ജം കു​​​​റ​​​​ഞ്ഞ അ​​​​ള​​​​വി​​​​ലാ​​​​ണു ക​​​​ഴി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അ​​​​ക്കാ​​​​ല​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ​​​​മാ​​​​ശ​​​​യ കാ​​​​ൻ​​​​സ​​​​ർ രോ​​​​ഗി​​​​ക​​​​ൾ കു​​​​റ​​​​വാ​​​​യി​​​​രു​​​​ന്നു.

വി​​​​ശ​​​​പ്പ് കു​​​​റ​​​​യു​​​​ക, മ​​​​ത്സ്യം, മാം​​​​സം എ​​​​ന്നി​​​​വ​​​​യോ​​​​ടു വി​​​​ര​​​​ക്തി, ര​​​​ക്ത​​​​ക്കു​​​​റ​​​​വ് എ​​​​ന്നി​​​​വ​​​​യാ​​​​ണു പൊ​​​​തു​​​​വേ ആ​​​​മാ​​​​ശ​​​​യ കാ​​​​ൻ​​​​സ​​​​റി​​​​ന്‍റെ പ്രാ​​​​രം​​​​ഭ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ. മു​​​​പ്പ​​​​തു വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഒ​​​​രു​​​​നേ​​​​ര​​​​ത്തെ ആ​​​​ഹാ​​​​രം റാ​​​​ഗി​​​​യാ​​​​ക്കു​​​​ന്ന​​​​തും പ​​​​ച്ച​​​​നി​​​​റ​​​​മു​​​​ള്ള പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളും ഇ​​​​ല​​​​ക്ക​​​​റി​​​​ക​​​​ളും കൂ​​​​ടി​​​​യ അ​​​​ള​​​​വി​​​​ൽ ക​​​​ഴി​​​​ക്കു​​​​ന്ന​​​​തും ആ​​​​മാ​​​​ശ​​​​യ ​​​​കാ​​​​ൻ​​​​സ​​​​ർ വ​​​​രാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഒ​​​​രു​​​​പ​​​​രി​​​​ധി​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കും.

ഡോ.​​​​എം.​​​​പി.​​ മ​​​​ണി, ഷൊ​​​​ർ​​​​ണൂ​​​​ർ