Letters
നീ​​ളു​​ന്ന പ​​​​ട്ട​​​​യ​​​​വി​​​​ത​​​​ര​​​​ണം
Monday, November 27, 2017 1:18 PM IST
1977നു ​​​​മു​​​​ന്പ് വ​​​​ന​​​​ഭൂ​​​​മി​​​​യി​​​​ൽ കുടി​​​​യേ​​​​റ്റം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കു റ​​​​വ​​​​ന്യു​​​​വ​​​​നം​​ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​യ​​​​കു്ത പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് പ​​​​ട്ട​​​​യം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ 1992ൽ ​​​​റ​​​​വ​​​​ന്യു​​​​വ​​​​കു​​​​പ്പ് ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ഡി​​​​സം​​​​ബ​​​​ർ 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്നു.

1993ലെ ​​​​കേ​​​​ന്ദ്ര​​ വ​​​​നം കൈ​​​​യേ​​​​റ്റ ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ൽ നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് നാ​​​​ളി​​​​തു​​​​വ​​​​രെ റ​​​​വ​​​​ന്യു​​​​വ​​​​നം വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി എ​​​​ത്ര ​​പ​​​​ട്ട​​​​യം ന​​​​ൽ​​​​കി‍? ഇ​​​​നി​​​​യും എ​​​​ത്ര ന​​​​ൽ​​​​കാ​​​​നു​​​​ണ്ട്‍‍?

ഡാ​​​​മു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി എ​​​​ടു​​​​ത്ത​​ ഭൂ​​മി​​യി​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ്ഥ​​​​ലം അ​​​​ള​​​​ന്നു തി​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്, ബാ​​​​ക്കി സ്ഥ​​​​ലം കെ​​​​എ​​​​സ് സി ​​​​ബോ​​​​ർ​​​​ഡി​​​​ന് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല എ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വു​​​​ള്ള​​​​പ്പോ​​​​ൾ പ​​​​ത്തു ചെ​​​​യി​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​ത​​ട​​ക്കം എ​​​​ല്ലാ സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ട്ട​​​​യം ന​​​​ൽ​​​​കാ​​​​ൻ യാ​​​​തൊ​​​​രു ത​​​​ട​​​​സ​​​​വു​​​​മി​​​​ല്ല. അ​​​​ങ്ങ​​​​നെ​​​​യി​​​​രി​​​​ക്കെ മൂ​​​​ന്നു ചെ​​​​യി​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​ട്ട​​​​യം ന​​​​ൽ​​​​കു​​​​ക​​​​യി​​​​ല്ല എ​​​​ന്ന ന​​​​ട​​​​പ​​​​ടി തെ​​​​റ്റാ​​​​ണ് .

ജോ​​​​ൺ പു​​​​ല്ലാ​​​​ട്,ക​​​​ല്ലാ​​​​ർ