Letters
റീ ​​​സ​​​ർ​​​വേ ചെ​​​ല​​​വ് വ​​​ഹി​​​ക്കേ​​​ണ്ട​​​താ​​​ര്?
Tuesday, April 17, 2018 12:46 AM IST
കേ​​​ര​​​ളം രൂ​​​പം കൊ​​​ണ്ട 1956 ൽ ​​​ല​​​ഭി​​​ച്ച റ​​​വ​​​ന്യൂ ഭൂ​​​മി​​​യാ​​​യ 38,863 ഏ​​​ക്ക​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ ഉ​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ റീ ​​​സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ഭൂ​​​മി അ​​​വി​​​ടെ​​​ത്ത​​​ന്നെ ഉ​​​ണ്ടോ എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തും അ​​​ത​​​നു​​​സ​​​രി​​​ച്ച് ഭൂ​​​നി​​​കു​​​തി ഈ​​​ടാ​​​ക്കേ​​​ണ്ട​​​തും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബാ​​​ധ്യ​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മാ​​​ണ്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ലു​​​ള്ള ഭൂ​​​മി, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ന്നെ സ​​​ർ​​​വേ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ റീ ​​​സ​​​ർ​​​വേ ന​​​ട​​​ത്തി, വി​​​ശ​​​ദ റി​​​പ്പോ​​​ർ​​​ട്ട് റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​നു ന​​​ൽ​​​കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ, സ​​​ർ​​​വേ വ​​​കു​​​പ്പി​​​നു ചെ​​​ല​​​വാ​​​യ തു​​​ക വ​​​സ്തു ഉ​​​ട​​​മ​​​ക​​​ളി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന രീ​​​തി ല​​​ജ്ജാ​​​ക​​​ര​​​മാ​​​ണ്. അ​​​തു പി​​​രി​​​ക്കു​​​ന്ന ജോ​​​ലി വി​​​ല്ലേ​​​ജ് ഓ​​​ഫി​​​സു​​​ക​​​ളെ ഏ​​​ൽ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​രം കൊ​​​ടു​​​ക്കു​​​ന്ന ജ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​തെ ത​​​ന്നെ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ വ​​​സ്തു അ​​​ള​​​ന്നെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ ചെ​​​ല​​​വ് പൊ​​​തു​​​ജ​​​നം ന​​​ൽ​​​കേ​​​ണ്ട ആ​​​വ​​​ശ്യ​​​മു​​​ണ്ടോ? ഭൂ​​​നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​രെ സ​​​ർ​​​വേ വ​​​കു​​​പ്പി​​​ന്‍റെ ചെ​​​ല​​​വി​​​ന്‍റെ പേ​​​രി​​​ൽ പി​​​ഴി​​​യു​​​ന്ന ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ജോ​​​ഷി ബി.​​​ജോ​​​ണ്‍ മ​​​ണ​​​പ്പ​​​ള്ളി, കൊ​​​ല്ലം