Letters
വാ​​​​ഹ​​​​ന​​വാ​​​​തി​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണം
Sunday, April 22, 2018 11:34 PM IST
വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പു​​​​റ​​​​ത്തേ​​​​ക്കു തു​​​​റ​​​​ക്കു​​​​ന്ന വാ​​​​തി​​​​ലു​​​​ക​​​​ൾ ധാ​​​​രാ​​​​ളം അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ന്നു. കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ഇ​​​​വ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. സൈ​​​​ക്കി​​​​ൾ, മ​​​​റ്റ് ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കും അ​​​​പ​​​​ക​​​​ട​​​​മുണ്ടാ ക്കാറുള്ള വാ​​ഹ​​ന​​വാ​​​​തി​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​രും ശ്ര​​​​മി​​​​ച്ചു​​​​കാ​​​​ണു​​​​ന്നി​​​​ല്ല. മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മ​​​​ല്ലാ​​​​ത്ത അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട് ധാ​​​​രാ​​​​ളം പേ​​​​ർ മ​​​​രി​​​​ക്കു​​​​ന്നു.

ഒ​​രാ​​​​ൾ ഇ​​​​ന്നു റോ​​​​ഡി​​​​ൽ എ​​​​വി​​​​ടെ​​​​ങ്കി​​​​ലും വീ​​​​ണു​​​​പോ​​​​യാ​​​​ൽ മി​​ക്ക​​വാ​​റും അ​​​​തു പാ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ട​​​​യ​​​​റി​​​​ന്‍റെ അ​​​​ടി​​​​യി​​​​ലേ​​​​ക്കാ​​​​യി​​​​രി​​​​ക്കും. ന​​​​മ്മു​​​​ടെ ഡ്രൈ​​​​വിം​​​​ഗ് സം​​​​സ്കാ​​​​രം അ​​​​ത്ര​​​​ത്തോ​​​​ളം എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. എ​​​​ന്‍റെ കു​​​​റ്റ​​​​മ​​​​ല്ല എ​​​​ന്നു പ​​റ​​ഞ്ഞു ന്യാ​​​​യീ​​​​ക​​​​രി​​​​ക്കു​​ക​​യും ചെ​​യ്യും.
അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കു​​ന്ന വാ​​​​ഹ​​​​നവാ​​​​തി​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണം. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ക​​​​ലം പാ​​​​ലി​​​​ക്കാ​​​​ത്ത​​​​ത് മ​​​​റ്റു നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​പോ​​​​ലെ​​​​ത​​​​ന്നെ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ക്ക​​​​ണം.

പി.​​​​സി.​​​​ തോ​​​​മ​​​​സ്, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ