Letters
നീതിനിർവഹണം സത്വരം
Monday, May 21, 2018 11:58 PM IST
കോ​​​ട​​​തി​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ന്ന​​​തി​​​ലും അ​​​തു കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി ഈ​​യി​​ടെ അ​​​മ​​​ർ​​​ഷം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കേ​​​ട്ടു. ഇ​​​ങ്ങ​​​നെ പോ​​​യാ​​​ൽ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ​​​ക്ക് എ​​​ന്തു പ്ര​​​സ​​​ക്തി എ​​​ന്നു ചോ​​​ദി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​ർ ഇ​​​തു വ​​​ള​​​രെ ഗൗ​​​ര​​​വ​​​മാ​​​യി ക​​​ണ്ടു വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ തി​​​ക​​​ഞ്ഞ ശു​​​ഷ്കാ​​​ന്തി പ്ര​​​ക​​​ടി​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​ത​​​ല്ലെ​​​ങ്കി​​​ൽ കോ​​​ട​​​തി​​​ക​​​ളോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സം കു​​​റ​​​യാ​​​നും ഇ​​​തി​​​ട​​​യാ​​​ക്കും.

ചി​​​ല വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ കോ​​​ട​​​തി​​​ത​​​ന്നെ ഇ​​​ട​​​പെ​​​ട്ടു ന​​​ട​​​പ്പാ​​​ക്കി നീ​​​തിനി​​​ർ​​​വ​​​ഹ​​​ണം ന​​​ട​​​ത്തു​​​ന്ന രീ​​​തി​​​യു​​​ള്ള​​​താ​​​യി കേ​​​ട്ടി​​​ട്ടു​​​ണ്ട്. വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ അ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ചി​​​ന്തി​​​ക്കാം.

സി.​​​എ​​​സ്. വ​​​ർ​​​ഗീ​​​സ്, കോ​​​ടു​​​കു​​​ള​​​ഞ്ഞി.