Letters
നാ​​​ണം​​​കെ​​​ട്ട രാ​​​ഷ്‌​​​ട്രീ​​​യ നാ​​​ട​​​ക​​​ങ്ങ​​​ൾ
Monday, May 21, 2018 11:58 PM IST
ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം അ​​​വി​​​ടെ അ​​​ര​​​ങ്ങേ​​റി​​യ രാ​​​ഷ്‌​​​ട്രീ​​​യ നാ​​​ട​​​ക​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​നാ​​​കെ​​​ത്ത​​​ന്നെ അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. ഒ​​​റ്റ​​​യ്ക്കൊ​​​റ്റ​​​യ്ക്ക് മ​​​ത്സ​​​രി​​​ച്ച മൂ​​​ന്നു പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും 112 എ​​​ന്ന കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ല്ലാ​​​തെ വ​​​ന്ന​​​പ്പോ​​​ൾ 104 സീ​​​റ്റ് മാ​​​ത്രം കി​​​ട്ടി​​​യ ബി​​​ജെ​​​പി​​​യെ സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ അ​​​നു​​​വ​​​ദി​​​ച്ച​​​ത് എ​​​ന്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്? ഭ​​​രി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ബാ​​​ക്കി എ​​​ട്ടു സീ​​​റ്റു​​​ക​​​ൾ എ​​​തി​​​ർ​​​പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ നി​​​ന്ന​​​ല്ലാ​​​തെ വേ​​​റെ എ​​​വി​​​ടെ​​​നി​​​ന്നും കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​യി​​​ല്ല​​​യെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മാ​​​ത്രം അ​​​റി​​​യാ​​​തെ പോ​​​യ​​​താ​​​ണോ? അ​​​പ്പോ​​​ൾ എ​​​ട്ടു സീ​​​റ്റു​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്താ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ടു​​​ത​​​ന്നെ ക​​​ള​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വോ?

ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ല്ലാ​​​തെ വ​​​രു​​​മ്പോ​​​ൾ കോ​​​ടി​​​ക​​​ൾ മു​​​ട​​​ക്കി വീ​​​ണ്ടു​​​മൊ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന​​​തു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യോ​​​ടു​​​ത​​​ന്നെ മ​​​ടു​​​പ്പ് തോ​​​ന്നാ​​​ൻ കാ​​​ര​​​ണ​​​മാ​​​കും. സം​​​സ്ഥാ​​​ന​​​ത്തു ഭ​​​ര​​​ണം ന​​​ട​​​ത്താ​​​ൻ ഒ​​​രു സ​​​ർ​​​ക്കാ​​​ർ എ​​​ന്താ​​​യാ​​​ലും ഉ​​​ണ്ടാ​​​യാ​​​ലേ പ​​​റ്റൂ. അ​​​തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടു​​​കൂ​​​ടി ഭ​​​രി​​​ക്കാ​​​ൻ വേ​​​ണ്ടി ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള സീ​​​റ്റു​​​ക​​​ളു​​​മാ​​​യി ജെ​​​ഡി​​​എ​​​സ് വ​​​രു​​​മ്പോ​​​ൾ അ​​​തി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​റും ബി​​​ജെ​​​പി​​​യും ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. അ​​​ല്ലെ​​​ങ്കി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യോ ജെ​​​ഡി​​​എ​​​സി​​​ന്‍റെ​​​യോ പി​​​ന്ത​​​ണ​​​യു​​​മാ​​​യി ബി​​​ജെ​​​പി ഗ​​​വ​​​ർ​​​ണ​​​റെ കാ​​​ണ​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​പ​​​ക​​​രം അരങ്ങേറിയ രാ​​​ഷ്‌​​​ട്രീ​​​യ നാ​​​ട​​​ക​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​നു​​​മു​​​ന്നി​​​ൽ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന് അ​​​വ​​​മ​​​തി​​​പ്പ് ഉ​​​ണ്ടാ​​​ക്കാ​​​നേ ഉ​​​ത​​​കു​​​ക​​​യു​​​ള്ളൂ.

എ .​​​കെ . അ​​​നി​​​ൽ​​​കു​​​മാ​​​ർ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര