Letters
കഴുകന്മാരുടെ നാടോ ?
Monday, August 6, 2018 9:23 PM IST
ശ​​​വ​​​മു​​​ള്ളി​​​ട​​​ത്തേ ക​​​ഴു​​​ക​​​ന്മാ​​​ർ എ​​​ത്തു​​​ക​​​യു​​​ള്ളൂ എ​​​ന്നൊ​​​രു ബൈ​​​ബി​​​ൾ വാ​​​ക്യ​​​മു​​​ണ്ട്. ഒ​​​രു​​​പ​​​ടി​​​കൂ​​​ടി ക​​​ട​​​ന്ന്, ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രെ വി​​​ചാ​​​ര​​​ണം ചെ​​​യ്ത് ജീ​​​വ​​​ച്ഛ​​​വ​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റി കൊ​​​ത്തി​​​തി​​​ന്നു​​​ന്ന ക​​​ഴു​​​ക​​​ന്മാ​​​രു​​​ടെ നാ​​​ടാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു കേ​​​ര​​​ളം. മ​​​ണി​​​യ​​​നീ​​​ച്ച എ​​​ന്നൊ​​​രി​​​നം ഈ​​​ച്ച​​​യു​​​ണ്ട്. ഇ​​​ഷ്‌​​​ട​​​യി​​​ട​​​ങ്ങ​​​ൾ ശ​​​വം ചീ​​​ഞ്ഞി​​​ട​​​വും വ്ര​​​ണ​​​ങ്ങ​​​ളു​​​മൊ​​​ക്കെ. ന​​​ല്ല​​​തി​​​നോ​​​ടൊ​​​ന്നും അ​​​വ​​​യ്ക്ക് താ​​​ത്പ​​​ര്യ​​​മി​​​ല്ല. ചി​​​ല ചാ​​​ന​​​ലു​​​ക​​​ളും അ​​​വ​​​യി​​​ലെ ചി​​​ല അ​​​വ​​​താ​​​ര​​​കരും ഏ​​​താ​​​ണ്ടി​​​തു​​​പോ​​​ലെ​​​യാ​​​ണ്. എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും എ​​​ന്തെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​മു​​​ണ്ടെ​​​ന്നെ​​​ങ്ങാ​​​നും പ​​​റ​​​ഞ്ഞു​​​കേ​​​ട്ടാ​​​ൽ സ​​​ത്യ​​​മെ​​​ന്തെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​നൊ​​​ന്നും മെ​​​ന​​​ക്കെ​​​ടാ​​​തെ നാ​​​ലു ച​​​ർ​​​ച്ചാ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി അ​​​വ​​​രു​​​ടെ സാ​​​ക്ഷ്യ​​​ങ്ങ​​​ളു​​​ടെ ബ​​​ല​​​ത്തി​​​ൽ ചി​​​ല​​​രെ​​​യൊ​​​ക്കെ കു​​​റ്റ​​​ക്കാ​​​രാ​​​യി വി​​​ധി​​​ക്കു​​​ക​​​യാ​​​യി.

ഈ​​​യി​​​ടെ​​​യു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ക്കെ​​​ടു​​​തി​​​യി​​​ൽ വീ​​​ട് ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രും വീ​​​ട് വാ​​​സ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​തെ​​​വ​​​ന്ന​​​വ​​​രു​​​മൊ​​​ക്കെ​​​യാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള എ​​​ത്ര​​​യോ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പാ​​​രി​​​ഷ്ഹാ​​​ളു​​​ക​​​ളും പ​​​ള്ളി​​​മേ​​​ട​​​ക​​​ൾ​​​പോ​​​ലും അ​​​ഭ​​​യ​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യി. പ​​​ള്ളി​​​ക​​​ളി​​​ൽ വി​​​ളി​​​ച്ചു​​​പ​​​റ​​​ഞ്ഞ് പ​​​ണ​​​വും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും വ​​​സ്ത്ര​​ങ്ങളും സ്വ​​​രൂ​​​പി​​​ച്ച് പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു ന​​​ൽ​​​കി. പ​​ക്ഷേ ചാ​​ന​​ലു​​ക​​ൾ അ​​തൊ​​ന്നും ക​​ണ്ടി​​ല്ല.

ജോ ​​​മു​​​റി​​​ക​​​ല്ലേ​​​ൽ, പാ​​​ലാ