Letters
മ​​​ന്ത്രി​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം സ്വാ​​​ഗ​​​താ​​​ർ​​​ഹം
Monday, August 6, 2018 9:24 PM IST
കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ഡാ​​​മു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​മെ​​​ന്നും 50 വ​​​ർ​​​ഷ​​​ത്തെ ഗാ​​​ര​​​ണ്ടി​​​യോ​​​ടെ നി​​​ർ​​​മി​​​ച്ച മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം 120 ​​​വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞാ​​​ലും നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് യു​​​ക്തി​​​ക്ക് നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നും വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി പ​​റ​​ഞ്ഞ​​താ​​യി വാ​​ർ​​ത്ത​​ക​​ണ്ടു.
താ​​​യ് ഗു​​​ഹ​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ട 12 കു​​​ട്ടി​​​ക​​​ളേ​​​യും കോ​​​ച്ചി​​​നേ​​​യും ര​​​ക്ഷി​​​ക്കാ​​​ൻ​​​വേ​​​ണ്ടി ലോ​​​കം മു​​​ഴു​​​വ​​​ൻ പ്രാ​​​ർ​​​ഥ​​​നാ​​​പൂ​​​ർ​​​വം കൈ​​​കോ​​​ർ​​​ത്ത​​​തു​​​കൊ​​​ണ്ട് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. എ​​​ന്നാ​​​ൽ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ത​​​ക​​​ർ​​​ന്നാ​​​ൽ താ​​​ഴ്‌വ​​​ര​​​യി​​​ലു​​​ള്ള​​​വ​​​രെ ര​​​ക്ഷ​​പ്പെ​​ടു​​​ത്തു​​​വാ​​​ൻ ക​​​ഴി​​​യു​​​ക​​​യി​​​ല്ല.

ബേ​​​ബി ഡാ​​​മി​​​ന് ബ​​​ല​​​ക്ഷ​​​യ​​​മു​​​ണ്ടെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റും സ​​​മ്മ​​​തി​​​ച്ച നി​​​ല​​​യ്ക്ക് കേ​​​ര​​​ള​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന വ​​​ലി​​​യ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കു​​​വാ​​​ൻ സം​​​സ്ഥാ​​​ന ഗ​​​വ​​​ൺ​​​മെ​​​ന്‍റും പ്ര​​​തി​​​പ​​​ക്ഷ​​​വും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി കേ​​​ന്ദ്ര​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി പു​​​തി​​​യ ഡാം ​​​നി​​​ർ​​​മി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. വ​​​ണ്ടി പോ​​​യി​​​ക്ക​​​ഴി​​​ഞ്ഞി​​​ട്ട് കൈ​​​നീ​​​ട്ടി​​​യ​​​തു​​​കൊ​​​ണ്ട് കാ​​​ര്യ​​​മി​​​ല്ല​​​ല്ലോ.

ബെ​​​ന്നി വാ​​​ളി​​​കു​​​ളം, ഉ​​​പ്പു​​​ത​​​റ.