Letters
െരഡെവർമാർ ശ്രദ്ധിക്കുക
Friday, January 6, 2017 2:54 PM IST
‘പണയപാദസ്വരം മകളുടെ കാലിൽ അണിയിച്ച് അച്ഛൻറെ യാത്രാമൊഴി’ എന്ന വാർത്ത വായിച്ചു. അനഘ എന്ന വിദ്യാർഥിനി പഠിക്കുന്ന സ്കൂളിനു മുമ്പിൽ പിക്കപ്പ് വാനിടിച്ച് മരിക്കുകയായിരുന്നു. ഇങ്ങനെ എത്ര അനഘമാരുടെ ജീവനുകളാണ് െരഡെവർമാരുടെ അശ്രദ്ധകൊണ്ടു പൊലിയുന്നത്. അവരുടെ കുടുംബത്തിൻറെ തീരാദുഃഖത്തിന് ആരു സമാധാനം പറയും.

നമ്മളെയും കാത്തു പലരും ഇരിക്കുന്നുണ്ടെന്നു വാഹനം ഓടിക്കുന്നവർക്ക് ഓർമ വേണം. ശ്രദ്ധിച്ചാൽ പല മരണങ്ങളും ഒഴിവാക്കാവുന്നതാണ്. കഠിനമായ ശിക്ഷയാണ് അപകടങ്ങൾ കുറയ്ക്കാനൊരു വഴി.

ഡോ. എൻ.കെ. മഹാദേവൻ, ഐങ്കൊമ്പ്