Letters
കബളിപ്പിക്കുന്ന വാഹന ഡീലര്‍മാര്‍
Wednesday, January 11, 2017 9:22 PM IST
വാഹന ഡീലര്‍മാര്‍ സര്‍വീസിംഗിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയണം. പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്തക്കളോടു ആനുകൂല്യങ്ങള്‍ വാഗ്ദാ നം ചെയ്യുകയും. വാഹനം വാങ്ങിക്കഴിഞ്ഞാല്‍ ചില ഡീലര്‍മാര്‍ സര്‍വീസിന്റെയും വാറന്റിയുടെയും പേരില്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കും. വാഹനനിര്‍മാതാക്കള്‍ പറയുന്ന പണികള്‍ ചെയ്യാതെ അവര്‍ പറയുന്നതില്‍ കൂടുതല്‍ പണം ഡീലര്‍മാര്‍ വാങ്ങിക്കുകയാണ്. ഇങ്ങനെ പണം കൊള്ളയടിക്കുന്ന ഡീലര്‍മാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ വാഹനനിര്‍മാതാക്കള്‍ തയാറാകണം.

താഷ്‌കെന്റ് പൈകട, ഇടമറുക്