Letters
മദര്‍ തെരേസയെ അപമാനിച്ചത് അപലപനീയം
Wednesday, January 11, 2017 9:23 PM IST
ഹിന്ദു ഐക്യവേദി നേതാവ് പി.കെ.ശശികല തങ്ങളുടെ സ്വാര്‍ഥ താത്പര്യ ലക്ഷ്യപ്രാപ്തിക്കായി വിശുദ്ധ മദര്‍ തെരേസയെപ്പറ്റി മാധ്യമങ്ങളിലൂടെ നടത്തിയ
ആക്ഷേപങ്ങള്‍ തികച്ചും അപലപനീയവും പരിഹാസ്യവുമാണ്.

കൈയുറയോ ശരീരസംരക്ഷണകവചങ്ങളോ ഇല്ലാതെ കുഷ്ഠരോഗികള്‍ക്കിടയില്‍പോലും സേവനം ചെയ്തയാളാണ് മദര്‍ തെരേസ.

മദര്‍തെരേസയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ശശികലയുടെയോ അവരുടേതുപോലുള്ള സംഘടനകളുടെയോ യാതൊരുവിധ സാക്ഷ്യപത്രവും ആവശ്യമില്ല. ലോകത്തേക്കാള്‍ വലുതായിത്തീര്‍ന്ന ആ അമ്മ എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതയാണ്.

<ആ>ഡോ.ജോര്‍ജ് ജോണ്‍, ഡെറാഡൂണ്‍