Letters
അ​​​ള​​​വു​​​തൂ​​​ക്ക​​​ത്തി​​​ലെ ചൂ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം
Monday, March 13, 2017 11:50 AM IST
മാ​​​ർ​​​ച്ച് 15ന് ​​​ഒ​​​രു ഉ​​​പ​​​ഭോ​​​ക്തൃ​​​ദി​​​നം​​​കൂ​​​ടി ക​​​ട​​​ന്നു​​​വ​​​രു​​​ന്പോ​​​ൾ കാ​​​ല​​​ങ്ങ​​​ളാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ വ​​​ഞ്ചി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വ്യ​​​വ​​​സാ​​​യി​​​ക​​​ളെ​​​യും നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ​​​യും നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ മ​​​ത്സ​​​രി​​​ക്കാ​​​റു​​​ണ്ട്. ഏ​​​തോ ഒ​​​രു നി​​​യ​​​മ​​​ത്തി​​​ലെ പ​​​ഴു​​​തു​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ അ​​​വ​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​വ​​​ർ​​​ക്കു തോ​​​ന്നി​​​യ​​​തു​​​പോ​​​ലെ വ്യ​​​ത്യ​​​സ്ത അ​​​ള​​വി​​ലും തൂ​​​ക്ക​​​ത്തി​​​ലും പാ​​​യ്ക്കു​​​ചെ​​​യ്തു വ്യ​​​ത്യ​​​സ്ത​​​വി​​​ല​​​ക​​​ൾ ഈ​​​ടാ​​​ക്കി വി​​​ൽ​​​ക്കു​​​ന്നു. (40 ഗ്രാം, 90 ​​​ഗ്രാം, 450 ഗ്രാം, 900 ​​​ഗ്രാം എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള തൂ​​​ക്ക​​​ത്തി​​​ൽ) ഇ​​​തു​​​മൂ​​​ലം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഒ​​​രേ സാ​​​ധ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വി​​​ല താ​​​ര​​​ത​​​മ്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​തെ​​​വ​​​രു​​​ന്നു. 50 ഗ്രാം, 100 ​​​ഗ്രാം, 250 ഗ്രാം, 500 ​​​ഗ്രാം, ഒ​​​രു കി​​​ലോ​​​ഗ്രാം എ​​​ന്നി​​​ങ്ങ​​​നെ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് അ​​​ള​​​വു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​റ​​​ക്കാ​​​വൂ എ​​​ന്നൊ​​​രു നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യാ​​​ൽ ചൂ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും.

19 ഇ​​​നം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 2012 ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ കൃ​​​ത്യ​​​മാ​​​യ അ​​​ള​​​വു​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ചു​​​കൊ​​​ണ്ടു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 2012 ജൂ​​​ണി​​​ൽ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യെ​​​ങ്കി​​​ലും ആ​​​രു​​​ടെ​​​യൊ​​​ക്കെ​​​യോ സ്വാ​​​ധീ​​​ന​​​വും സ​​​മ്മ​​​ർ​​​ദ​​​വും​​​മൂ​​​ലം അ​​​തു ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ്പി​​​ലാ​​​യി​​​ട്ടി​​​ല്ല.

ഒ​​​രു ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​തീ​​​യ​​​തി ക​​​വ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ എ​​​ന്നു​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കാം എ​​​ന്നു മാ​​​ത്രം എ​​​ഴു​​​തു​​​ന്ന​​​ത് ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ പ​​​ഴ​​​ക്കം എ​​​ത്ര​​​യെ​​​ന്ന് അ​​​റി​​​യു​​​വാ​​​നു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ത്തി​​​നു​​​ നേ​​​രേ​​​യു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ഭ​​​രി​​​ക്കു​​​ന്ന ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ഇ​​​നി​​​യെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

മാ​​മ്മ​​​ച്ച​​​ൻ ജോ​​​സ​​​ഫ്, കു​​​റ്റി​​​യാ​​​നി​​​ക്ക​​​ൽ, ഭ​​​ര​​​ണ​​​ങ്ങാ​​​നം