Letters
റോ​​ഡ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​യ്ക്കൂ, ജീ​​വ​​ൻ ര​​ക്ഷി​​ക്കൂ
Tuesday, April 4, 2017 10:33 AM IST
ഡ്രൈ​വിം​​ഗ് ലൈ​​സ​​ൻ​​സ് എ​​ടു​​ക്ക​​ൽ ക​​ർ​​ശ​​ന​​മാ​​ക്കു​​ക​​യാ​​ണ​ല്ലോ. റോ​​ഡ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​യ്ക്കാ​​നാ​​ണ് എ​​ന്നാ​​ണ് അ​​വ​​കാ​​ശ​​വാ​​ദം. റോ​​ഡ​​പ​​ക​​ട​​ങ്ങ​​ൾ കു​​റ​​യ്ക്കാ​​ൻ ഇ​​തു പ​​രി​​ഹാ​​ര​​മാ​​കു​​മോ‍?

ഡ്രൈ​​വിം​​ഗ് അ​​റി​​യാ​​ത്ത​​വ​​ര​​ല്ല വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കു​​ന്ന​​ത്. അ​​ശ്ര​​ദ്ധ​​യോ​​ടെ​​യും നി​​യ​​മ​​ങ്ങ​​ൾ തെ​​റ്റി​​ച്ചും വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ കൂ​​ടു​​ത​​ലും ഉ​​ണ്ടാ​​കു​​ന്ന​​ത്. ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ച്ചും നി​​യ​​മ​​ങ്ങ​​ൾ കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി​​യും അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്പോ​​ൾ അ​​പ​​ക​​ട​​മു​​ണ്ടാ​​കു​​ന്നു.

മ​​ദ്യ​​പാ​​ന​​ത്തേ​​ക്കാ​​ൾ അ​​പ​​ക​​ട​​മാ​​ണ് മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗം. ബു​​ദ്ധി​​യെ​​ത്ത​ന്നെ ഇ​​ത് അ​​പ​​ക​​ട​​ത്തി​​ലാ​​ക്കും. അ​​തു​​പോ​​ലെ വ​​ള​​രെ അ​​പ​​ക​​ടം വ​​രു​​ത്തു​​ന്ന ഒ​​ന്നാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ഘ​​ടി​​പ്പി​​ക്കു​​ന്ന തീ​​വ്ര​​പ്ര​​കാ​​ശ​​മു​​ള്ള ഹെ​​ഡ് ലൈ​​റ്റു​​ക​​ൾ. ഇ​​വ എ​​തി​​രേ വ​​രു​​ന്ന വാ​​ഹ​​ന​​ത്തി​​ലെ ഡ്രൈ​​വ​​റു​​ടെ കാ​​ഴ്ച പെ​​ട്ടെ​​ന്ന് ഇ​​ല്ലാ​​താ​​ക്കു​​ന്നു. എ​​തി​​രേ വ​​രു​​ന്ന വാ​​ഹ​നം ഏ​തെ​ന്നോ അ​തി​ന്‍റെ വ​​ലി​​പ്പ​​മോ അ​​റി​​യാ​​ൻ ക​​ഴി​​യി​​ല്ല. മു​മ്പൊ​​ക്കെ എ​​തി​​രേ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ പ​​ര​​സ്പ​​രം ഡിം ​​ലൈ​​റ്റ് അ​​ടി​​ക്കു​​മാ​​യി​​രു​​ന്നു. ഇ​​ന്ന് ഡിം ​​അ​​ടി​​ക്കു​​ന്ന​​ത് ഒ​​രു പ​​ഴ​​ഞ്ച​​ൻ സ​​ന്പ്ര​​ദാ​​യ​​മാ​യി പ​ല​ർ​ക്കും തോ​​ന്നു​​ന്നു.

വാ​​ഹ​​ന ങ്ങ​​ൾ ഓ​​വ​​ർ​​ടേ​​ക്ക് ചെ​​യ്യു​​ന്പോ​​ഴും നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ​​പോ​​കു​​ന്നു. മു​​ന്നി​​ലെ വാ​​ഹ​​ന​​ത്തി​​ന്‍റെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ഓ​​വ​​ർ​​ടേ​​ക്ക് ചെ​​യ്യു​​ന്പോ​​ഴും അ​​പ​​ക​​ട​​ങ്ങ​​ളു​​ണ്ടാ​​കും. വാ​​ഹ​​നം ഓ​​ടി​​ച്ചു​​പോ​​കു​​ന്പോ​​ൾ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും അ​​പ​​ക​​ട​​ങ്ങ​​ളെ ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ന്നു.

ഒ.​​പി.​ ന​​ന്പീ​​ശ​​ൻ, ഓ​​ര​​നാ​​ട​​ത്ത്, മ​​ഞ്ചേ​​രി