Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
സർക്കാരിന്റെ വിശദീകരണം തള്ളി ഹൈക്കോടതി
Friday, August 26, 2016 11:12 PM IST
Inform Friends Click here for detailed news of all items Print this Page
കൊച്ചി: ഏതു വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിലാണു മെഡിക്കൽ–ഡെന്റൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഏറ്റെടുക്കുന്നതിനു സർക്കാർ നടപടി സ്വീകരിച്ചതെന്നു വ്യക്‌തമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ വിശദീകരണം നൽകാൻ സർക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജനറൽ സി.പി. സുധാകര പ്രസാദിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ പ്രവേശനം സംബന്ധിച്ച സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ലെന്നു കോടതി വ്യക്‌തമാക്കുകയായിരുന്നു.

നീറ്റ് പട്ടികയുടെ അടിസ്‌ഥാനത്തിൽ മെഡിക്കൽ പ്രവേശനത്തിനു നടപടി സ്വീകരിക്കാമെന്നും ഇതിനുള്ള പട്ടിക സർക്കാർ നൽകുമെന്നും എജി പറഞ്ഞെങ്കിലും ഇതു പ്രായോഗികമല്ലെന്ന മാനേജ്മെന്റുകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2016–17 അധ്യയനവർഷത്തിലെ പ്രവേശന നടപടികളുമായി ബന്ധപ്പെട്ടു കേരള ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ്െ ഫെഡറേഷനു കീഴിലുള്ള കോളജുകളുടെ പ്രോസ്പെക്ടസ് ജയിംസ് കമ്മിറ്റിക്കു നൽകുകയും ഇതു കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, മറ്റു ചില മാനേജ്മെന്റുകളുടെ പ്രോസ്പെക്ടസ് സംബന്ധിച്ചു ജയിംസ് കമ്മിറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ ജയിംസ് കമ്മിറ്റി മൂന്നു ദിവത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റീസ് കെ. സുരേന്ദ്രമോഹൻ, ജസ്റ്റീസ് മേരി ജോസഫ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മുൻപ് സംസ്‌ഥാന സർക്കാർതന്നെ മുൻകൈയെടുത്ത് ഉണ്ടാക്കിയ വ്യവസ്‌ഥകൾ പ്രകാരം അൻപതു ശതമാനം സീറ്റിൽ പ്രവേശനം നടത്തുന്നതിനു മാനേജ്മെന്റുകൾക്ക് അവകാശമുണ്ടെന്നു വ്യക്‌തമാക്കിയിരുന്നെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.

വ്യക്‌തമായ നിബന്ധനകളുടെ അടിസ്‌ഥാനത്തിൽ പരീക്ഷ നടത്തി തയാറാക്കിയ റാങ്ക്ലിസ്റ്റിന്റെ അടിസ്‌ഥാനത്തിലാണു ഫെഡറേഷന്റെ കീഴിലുള്ള കോളജുകളിൽ മുൻപ് റാങ്ക്ലിസ്റ്റ് തയാറാക്കി ഉയർന്ന റാങ്ക് ലഭിച്ചവർക്കു പ്രവേശനം നൽകിയിരുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ടു സംസ്‌ഥാനത്തെ പ്രമുഖ മാധ്യമങ്ങളിലെല്ലാം മാനേജ്മെന്റ് അസോസിയേഷൻ പരസ്യം നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ അയ്യായിരത്തോളം വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ സാധ്യമാവുകയും ചെയ്തിരുന്നു. ഇതിനെല്ലാംശേഷം, സംസ്‌ഥാന സർക്കാർ ഏകപക്ഷീയമായി നിലപാട് മാറ്റുകയായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തൃശൂർ ജൂബിലി മിഷൻ, മലങ്കര ഓർത്തഡോക്സ് ചർച്ച് മെഡിക്കൽ കോളജ് കോലഞ്ചേരി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ–ഡെന്റൽ ഇൻസ്റ്റിറ്റ്യൂഷൻസ്, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനുവേണ്ടി എംഇഎസ്, കരുണ, എസ്യുടി, കണ്ണൂർ തുടങ്ങിയ മെഡിക്കൽ കോളജുകളുടെ മാനേജ്മെന്റുകളും ഹർജി സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജസ്റ്റീസുമാരായ പി.ആർ. രാമചന്ദ്ര മേനോൻ, അനിൽ കെ. നരേന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേസ് വാദം കേൾക്കുന്നതിൽനിന്നു പിന്മാറിയിരുന്നു. തുടർന്നു പുതിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ച് ഒറ്റ ദിവസംകൊണ്ടു തീർപ്പാക്കുകയായിരുന്നു.


കലോത്സവത്തിൽ കോഴിക്കോടൻ കുതിപ്പ്
മദ്യപാനം മൗലികാവകാശമല്ല
അനൂപിനെതിരേ അന്വേഷണം
പിഎഫ് പെൻഷൻ വാങ്ങുന്നവർക്കും ക്ഷേമ പെൻഷൻ
സംസ്ഥാനത്തു മൂന്നു ശതമാനം ക്ഷാമബത്ത
വിമൽജ്യോതി: പ്രതിഷേധം ഇരന്പുന്നു
ഏനാത്ത് പാലം: ഡിപ്പാർട്ട്മെന്‍റ് വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരൻ
വൈദ്യുതി നിരക്കു വർധന ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ
വരൾച്ച: റവന്യു-കൃഷി മന്ത്രിമാർ ജില്ലകളിൽ നേരിട്ടെത്തും
മാ​ട്ടു​പ്പെ​ട്ടി പ​വ​ർ ഹൗ​സി​ൽ ചോ​ർ​ച്ച
‘വ​രും​ത​ല​മു​റ​യു​ടെ ഭാ​വി​യെ ക​രു​തി മ​ല​യോ​ര​ ജ​നത’
ഡിവൈഎഫ്ഐക്കാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
പ​ട്ടാ​മ്പി​യി​ൽ 30 പേരെ പേപ്പട്ടി കടിച്ചു
പെട്രോൾ പ​മ്പു​ക​ൾ ​23ന് അടച്ചിടും
ഇടതുപക്ഷത്തെ കടന്നാക്രമിച്ചു മുന്നേറാൻ ബിജെപി നയം
റ​ബ​ർ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു ; ചൂ​ടി​ൽ ടാ​പ്പിം​ഗ് നി​ല​യ്ക്കു​ന്നു
നളിനി നെറ്റോയ്ക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു
അണിഞ്ഞൊരുങ്ങി അതിരമ്പുഴ
റീ-സർവേ നടപടികൾ 26നു പുനരാരംഭിക്കും
എഴുത്തുകാരെ അപമാനിക്കുന്നതു കേരളത്തിനാകെ അപമാനം: വി.എസ്
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​നു പു​തി​യ ഭ​ര​ണഘടന
ദ​ളി​ത് പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കും: സി​എ​സ്ഐ സി​ന​ഡ്
മാരാമൺ കൺവൻഷനു ഫെബ്രുവരി 12നു തുടക്കമാകും
ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​രു​തെ​ന്ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി
ശ​ബ​രി​മ​ലയിൽ സ്ത്രീകൾക്കു നി​യ​ന്ത്ര​ണം മാത്രം: പ്രമീളാദേവി
ജനവഞ്ചനയെന്നു സ്കറിയാ തോമസ്
ഡെന്‍റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്
സ്വതന്ത്ര നിലപാടിൽ മാറ്റമില്ല: കേരള കോൺഗ്രസ് - എം
കേ​ര​ള കോ​ണ്‍ഗ്രസ് -എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി 21ന്
ജിഎസ്ടി വരുമ്പോൾ 20 ശതമാനം വരുമാന വർധന: മന്ത്രി തോമസ് ഐസക്
ശ​ബ​രി​മ​ല സേ​ഫ് സോ​ണ്‍ വൻ വിജയം; പദ്ധതി വ്യാപിപ്പിക്കും
ഐ​​എ​​എ​​സു​​കാ​​ർ​​ക്കു ചി​​ല പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്: ധനമന്ത്രി
ന​ഗ്ന​നാ​ക്കി കെട്ടിയിട്ടു മ​ർ​ദി​ച്ച കേ​സി​ൽ അ​ഞ്ചു പേർ അ​റ​സ്റ്റിൽ
ലി​സി ആ​ശു​പ​ത്രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഇന്നസെന്‍റ്
വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു നേ​രേ​യു​ള്ള അ​തി​ക്ര​മം അ​ന്വേ​ഷി​ക്കും
ജി​​ഷ്ണുവിന്‍റ കു​​ടും​​ബ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണം സർക്കാർ ഏ​​റ്റെ​​ടു​​ക്ക​​ണം: സുധീരൻ
സഹകരണ പ്രതിസന്ധി: കേന്ദ്രം തെറ്റു തിരുത്തണമെന്നു മുഖ്യമന്ത്രി
കളക്ടർമാർ ഗ്രാമസഭ വിളിക്കണമെന്ന കേന്ദ്ര നിർദേശം സംസ്ഥാനം തള്ളി
മി​ക്സി​ക്കക​ത്ത് ഉ​രു​ക്കി​യൊഴിച്ച 2.759 കി​ലോഗ്രാം സ്വർണം പിടിച്ചു
സ്പീക്കർക്കു സുധീരന്‍റെ കത്ത്
36.5 കോ​ടി കു​ടി​ശി​ക; ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ൽ ജ​പ്തി​ചെ​യ്തു
വി​മ​ൽ​ജ്യോ​തി കോളജ് അ​ക്ര​മം: സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​നെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള അ​ജ​ൻഡ -കെ.​സി. ജോ​സ​ഫ്
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ഇ​ട​തു​ന​യം വ്യ​ക്ത​മാ​ക്ക​ണം:
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
എൽഎൽഎം പ്രവേശന പരീക്ഷ മാറ്റി
സു​കു​മാ​ർ അ​ഴി​ക്കോ​ട് പു​ര​സ്കാ​രം ബി. ഇ​ക്ബാ​ലി​ന്
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​കനി​യ​മ​നം: കോടതി വി​ശ​ദീ​ക​ര​ണം തേ​ടി
മാ​ന്ത്രി​ക​രു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇന്ന്
ഡോക്ടർമാർക്കു സെമിനാർ
വേണാടിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ്
ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സ മ​ത്സ​രം
ചെ​മ്പേ​രി വിമൽജ്യോതി എ​ൻ​ജി. ​കോ​ള​ജി​ൽ ഡി​വൈ​എ​ഫ്ഐ അ​ഴിഞ്ഞാട്ടം
റബർവില 150 കടന്നു
ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളുടേതു സുതാര്യ പ്രവർത്തനം: മാ​ർ ആ​ല​ഞ്ചേ​രി
സംസ്ഥാന സ്കൂൾ കലോത്സവം: പാ​​ല​​ക്കാ​​ട് മുന്നേറുന്നു
കോണ്‍ഗ്രസിനു താത്കാലിക ആശ്വാസം
ഡി​​​വൈ​​​എ​​​ഫ്ഐ​​​ ഗു​​​ണ്ടാ​​​യി​​​സം ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾക്കു നേരേയുള്ള വെ​​​ല്ലു​​​വി​​​ളി: ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത
കേന്ദ്രത്തിനു പിന്നാലെ ഗാന്ധിനിന്ദയുമായി സംസ്ഥാന സർക്കാരും
ഫാ. ജോർജ് കുന്നംകോട്ട് അന്തരിച്ചു
നോ​ട്ട് നി​രോ​ധ​നം: അ​ഭി​പ്രാ​യം ആ​വ​ർ​ത്തി​​ച്ച് എം​.ടി
മന്ത്രിമാരെല്ലാം തുല്യരെന്നു മുഖ്യമന്ത്രി
യുഡിഎഫിന്‍റെ സമരപരമ്പര ഇന്നു രാജ്ഭവൻ മാർച്ചോടെ തുടങ്ങും
വിവാദ പ്രസ്താവനകളിൽ മുങ്ങി ബിജെപി സംസ്ഥാന കൗൺസിൽ
ഏനാത്ത് പാലത്തിന്‍റെ തൂണുകൾ ബലപ്പെടുത്തൽ:റിപ്പോർട്ട് നാളെ പരിഗണിക്കും
സ​ഹ​ജീ​വി​ക​ളോ​ടും പ​രി​സ്ഥി​തി​യോ​ടും നീ​തി​യു​ള്ള​വ​രാ​വ​ണം: കർദിനാൾ മാ​ർ ക്ലീ​മി​സ്
സിഎസ്ഐ മോഡറേറ്ററായി ബിഷപ് റവ. തോമസ് കെ. ഉമ്മൻ സ്ഥാനമേറ്റു
കറൻസി: പി.​സി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു
സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞു
കാ​ഞ്ഞൂ​ർ തി​രു​നാ​ളി​നു കൊ​ടി​യേ​റി
ത​ട്ടേ​ക്കാ​ട്: തെ​ളി​വെ​ടു​പ്പു ന​ട​ത്തി
അതിരമ്പുഴ തിരുനാൾ: നാളെ കൊടിയേറ്റ്
മഞ്ഞനിക്കര പെരുന്നാളിന് ഫെബ്രുവരി അഞ്ചിനു കൊടിയേറും
ഇ​ൻ​ഫാം ജ​ന​ര​ക്ഷാ അ​വാ​ർ​ഡ് ജോ​​​​സ് മാ​​​​വേ​​​​ലി​​​​ക്കു സ​മ്മാ​നി​ച്ചു
പി​റ​വം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ റോ​ഡി​ലി​ട്ടു തല്ലി
സ​ക്കീ​ർ ഹു​സൈ​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നു നോ​ട്ടീ​സ്
ആ​ബേ​ല​ച്ച​ന്‍റെ 97-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും മെ​ഗാ​ഷോ ഉ​ദ്ഘാ​ട​ന​വും നാ​ളെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.