തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിത്തുടങ്ങി
ആലപ്പുഴ: വേനല്‍ കടുത്തതോടെ കുട്ടനാട്ടിലെ ജലനിരപ്പു താഴുകയും ജലാശയങ്ങള്‍ മലിനമാകുകയും ചെയ്തതോടെ ജില്ലാകളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നുതുടങ്ങി. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ വേനല്‍മഴ ശക്തമായതിനേത്തുടര്‍ന്നു മലവെള്ളപ്പാച്ചിലില്‍ കുട്ടനാട് വെള്ളത്തിനടിയിലാകുമോയെന്ന ഭീതിയും ഇപ്പോള്‍ നിലനില്ക്കുന്നതിനാല്‍ വേഗത്തില്‍ ഉയര്‍ത്തല്‍ ജോലികള്‍ പൂര്‍ത്തിയാ ക്കും.

ആകെയുള്ള 62 ഷട്ടറുകളില്‍ 10 എമര്‍ജന്‍സി ഷട്ടറുകള്‍ ഉള്‍പ്പെടെ 15 എണ്ണം ഇന്നലെ ഉയര്‍ത്തി. രണ്േടാ മൂന്നോ ദിവസങ്ങള്‍ കൊണ്ട് ഉയര്‍ത്തല്‍ ജോലികള്‍ പൂര്‍ത്തിയാകുമെന്ന് ഇതിന്റെ ചുമതലയുള്ള ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വിശ്വകുമാര്‍ പറ ഞ്ഞു. ഡിസംബര്‍ 15ന് അടച്ച് മാര്‍ച്ച് 15നായിരുന്നു സാധാരണ ബ ണ്ട് തുറന്നുകൊണ്ടിരുന്നത്. പുഞ്ചക്കൊയ്ത്ത് താമസിച്ചതിനാലാണ് ഇത്തവണ ബണ്ട് തുറക്കുന്നത് ഒരുമാസം നീണ്ടത്.