ജോലി നഷ്ടപ്പെട്ട അധ്യാപകരുടെ ലിസ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 1997 നുശേഷം വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടവരും മറ്റൊരു സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാത്തവരുമായ അധ്യാപകരുടെ ലിസ്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.ലറൌരമശീിേ.ഴ്ീ. ശി ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അര്‍ഹതയുള്ളവര്‍ നിവേദനം സമര്‍പ്പിച്ചതു ശ്രദ്ധയില്‍പ്പെട്ടതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


നിവേദനം സമര്‍പ്പിച്ചവരില്‍ അര്‍ഹതയുള്ളവരെ ഈ മാസം 30 നകം രജിസ്റര്‍ ചെയ്യിപ്പിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതും അന്തിമ ലിസ്റ് ഉടന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറേ ണ്ടതുമാണ്.