ആന്റണി മൂലം കേരളത്തിന് അര്‍ഹിക്കുന്നതു കിട്ടുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: എ.കെ. ആന്റണി പ്രതിരോധമന്ത്രിയായതിനാല്‍ കേരളത്തിന് അര്‍ഹിക്കുന്നതു കിട്ടുന്നുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബ്രഹ്മോസ് ഇന്റഗ്രേഷന്‍ കോംപ്ളക്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരു ന്നു അദ്ദേഹം.

പ്രതിരോധ സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മിതത്വം പാലിക്കാന്‍ ആരും മറക്കരുത്. ഇക്കാര്യങ്ങള്‍ പാലിക്കപ്പെടും എന്നു തന്നെയാണു താന്‍ കരുതുന്നത്. വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കു രാഷ്ട്രീയസംരക്ഷണം ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.