സംരംഭക മിഷന്‍ വഴി 26 വ്യവസായങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭക മിഷന്റെ കീഴില്‍ ഇതുവരെ 26 സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. 144 സംരംഭങ്ങളുടെ നിര്‍മാണ പ്രക്രിയ നടന്നുകൊണ്ടിരിക്കുയാണ്.2012 ഫെബ്രുവരിയില്‍ ആരംഭിച്ച മിഷന്‍ ഇതുവരെ 1600 പേരെ തെരഞ്ഞെടുത്ത് 29 ബാച്ചുുകളിലായി പരിശീലനം നല്‍കി.

ആനിമേഷന്‍, സിവില്‍ എന്‍ജിനിയറിംഗ്, ഡിജിറ്റല്‍ പ്രിന്റിംഗ്, സ്റുഡിയോ, ഓട്ടോ മൊബൈല്‍ സര്‍വീസ്,ബയോഗ്യാസ് പ്ളാന്റ് നിര്‍മാണം, ഓഫീസ് ഓട്ടോമേഷന്‍, റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിര്‍മാണം, ബേക്കറി ഉത്പന്നങ്ങള്‍, പേപ്പര്‍ കാരി ബാഗുകള്‍, എലയ്ക്കാ പ്രോസസിംഗ്, യുനാനി മരുന്നുനിര്‍മാണം, ഡെയറി ഫാം, മഷ്റുംകൃഷി, ഹോളോ ബ്രിക്സ്, ടൈല്‍സ് നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് പുതുസംരംഭകര്‍ വന്നിട്ടുള്ളത്.


പദ്ധതിയുടെ തുടര്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടക്കുന്നു. താത്പര്യമുള്ള സംരംഭകര്‍ അവരുടെ പദ്ധതി വിവരങ്ങള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റായ ംംം.സളര.ീൃഴ ല്‍ രജിസ്റര്‍ ചെയ്യണം. പുതുതായി ഇതുവരെ 226 പദ്ധതികള്‍ (511 സംരംഭകര്‍) രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ തെരഞ്ഞെടുപ്പും പരിശീലനവും ഉടന്‍ ആരംഭിക്കും.