യുഡിഎഫില്‍ തമ്മില്‍ത്തല്ലു വര്‍ധിക്കേണ്െടന്നു കരുതി ആന്റണി പ്രസംഗം മയപ്പെടുത്തി: വിഎസ്
തിരുവനന്തപുരം: യുഡിഎഫിലെ ഘടകകക്ഷിളുടെ തമ്മില്‍ത്തല്ലു വര്‍ധിപ്പിക്കേണ്െടന്നു കരുതിയാണ് എ.കെ. ആന്റണി കാസര്‍ഗോട്ടു പ്രസംഗം മയപ്പെടുത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആന്റണിയുടെ കാസര്‍ഗോഡ് പ്രസംഗവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു വി.എസ്.

മുസ്ലിംലീഗിന്റെ ആശ്രിതന്മാരായാണു യുഡിഎഫ് സര്‍ക്കാരിന്റെ ഭരണമെന്നു ചില ഘടകകക്ഷികളിലും ആന്റണി കോണ്‍ഗ്രസിലും അഭിപ്രായമുണ്ട്. ആന്റണി ഇടതുപക്ഷത്തെക്കുറിച്ചു പറഞ്ഞതു വലിയ കാര്യമാണെന്ന തെറ്റിദ്ധാരണ തങ്ങള്‍ക്കില്ലെന്നും വി.എസ്. പറഞ്ഞു.