മൂന്നാറില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു
മൂന്നാര്‍: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്കുവേണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ തുടരുന്നു. പള്ളിവാസലിനു സമീപം സന്ദര്‍ശകര്‍ക്കു നിരോധനമുള്ള ആറ്റുകാല്‍ വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാക്കളാണു മുങ്ങിമരിച്ചത്. ചിത്തിരപുരം മീന്‍കെട്ടു സ്വദേശികളായ തൊയ്ക്കരോട്ട് സ നീഷ് ആന്റണി (28), കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റേറ്റില്‍ സതീഷ് (28)എന്നിവരുടെ മൃ തദേ ഹങ്ങള്‍ ക ണ്ടു കിട്ടി. ഇവരോടൊ പ്പം കുളിക്കാനിറങ്ങിയതായി ക രുതുന്ന അഖിലിനെയാണു (27) കാണാതായത്.


ഇന്നലെ വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. കുളിക്കാനിറങ്ങിയ ഇവരുടെ വസ്ത്രങ്ങളും മൂന്നു മൊബൈല്‍ ഫോണുകളും കരയില്‍നി ന്നു കണ്െടത്തിയിട്ടുണ്ട്. വെള്ളച്ചാട്ടത്തില്‍ നിന്നു 15 അടി മാറി കിടങ്ങിലാണു മൂവരും കുളിക്കാനിറങ്ങിയത്. കാട്ടുപാതയിലൂടെ നടന്ന് ഉച്ചയോടെയാണ് ഇവര്‍ ഇവിടെ എത്തിയതെന്നു സമീപവാസികള്‍ പറയുന്നു.