ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതി അറസ്റിലായി
ആലുവ: സംസ്ഥാനത്തു വിവിധയിടങ്ങളില്‍നിന്നു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ പ്രതിയെ അറസ്റ് ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അമ്പാടി കോളറ വീട്ടില്‍ ഷൈന്‍ സത്യപാല(32)നെയാണ് ആലുവ പോലീസ് അറസ്റ് ചെയ്തത്. ആലുവ സ്വദേശിയായ ഹാരിസിന്റെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ചവറയില്‍ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍നിന്നു ഉപയോഗിച്ചിരുന്ന എടിഎം കാര്‍ഡുകളും വിസ കാര്‍ഡും റോള്‍ഡ് ഗോള്‍ഡ് മാലയും പോലീസ് പിടിച്ചെടുത്തു.

ആലുവ തോട്ടയ്ക്കാട്ടുകരയില്‍ മാധുര്യ ബില്‍ഡേഴ്സിന്റെ ഫ്ളാറ്റില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു പ്രതി. സൌത്ത് ഏഷ്യന്‍ എമിറൈറ്റ്സിന്റെ ഏഷ്യന്‍ ഹെഡ് എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തി വിദേശത്തു ജോലി നല്കാമെന്ന പേരില്‍ പണം നേരത്തെ കൈപ്പറ്റി പിന്നീടു സ്ഥലത്തുനിന്നു മുങ്ങുകയാണു പതിവ്. കണ്ണൂര്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് ആറു പേരില്‍നിന്ന് ഇയാള്‍ പണം കൈപ്പറ്റിയതായും പരാതി ലഭിച്ചിട്ടുണ്െടന്നും സ്വന്തം നാടായ തിരുവനന്തപുരത്തു പല സ്റേഷനുകളില്‍ കേസുള്ളതായും പോലീസ് പറഞ്ഞു.


പ്രതി കോലഞ്ചേരി സ്വദേശിയായ രണ്ടാം ഭാര്യയോടൊപ്പം താമസിച്ചു വരികയാണ്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനക്കേസ് തിരുവനന്തപുരത്തു നിലനില്ക്കുന്നുണ്ട്. ഇയാളുടെ പേരില്‍ പത്തു ലക്ഷം രൂപയുടെ തട്ടിപ്പ് തെളിഞ്ഞതായി എസ്ഐ ഫൈസല്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.